പ്രായം 50 കഴിഞ്ഞു എങ്കിൽ സൂക്ഷിക്കാം. 50 നു ശേഷം സ്ത്രീകൾക്ക് സംഭവിക്കാൻ പോകുന്നത്.

പ്രായം കൂടുന്നോളും ശരീരത്തിന്റെ ആരോഗ്യം കുറയും എന്നത് ഒരു വാസ്തവമാണ്. എന്നാൽ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുന്നത് സമയമാണ് 50കൾ. സാധാരണയായി പോലുള്ള അവസ്ഥകൾ പെട്ടെന്ന് ഉണ്ടാകാനുള്ള സാധ്യത ഉള്ളത് പുരുഷന്മാർക്കാണ് എന്നാണ് പറയാറുള്ളത്. എന്നാൽ ഇതിനെ മറികടന്ന് സ്ത്രീകൾക്ക് ഹൃദയാഗാധ സാധ്യത കൂടുന്ന ഒരു പ്രായമാണ് 50 വയസ്സ്.

   

പ്രത്യേകിച്ചും സ്ത്രീകളുടെ ശരീരത്തിലെ വളരെ വർഷങ്ങളായി ഉണ്ടായിരുന്ന ആർത്തവം എന്ന ഒരു അവസ്ഥ നിൽക്കാനുള്ള സാധ്യതയുള്ള സമയമാണ് . ഈ 50 വയസ്സ് പ്രായം. അതുകൊണ്ടുതന്നെ ഈ രീതിയിലുള്ള പല വ്യത്യാസങ്ങളും അനുഭവപ്പെടാം. പ്രത്യേകിച്ച് സ്ത്രീകളുടെ ശരീരത്തിന് സംരക്ഷണ കവചമായി ഉണ്ടായിരുന്ന ഈസ്ട്രജൻ എന്ന ഹോർമോണിന്റെ അളവ് ക്രമാതീതമായി കുറയുന്ന ഒരു സമയം കൂടിയാണ് ഈ പ്രായം.

അവർക്കുണ്ടായിരുന്ന ആ പ്രൊട്ടക്ഷൻ നഷ്ടപ്പെടുന്നത് കൊണ്ട് തന്നെ രോഗാവസ്ഥകൾ പെട്ടെന്ന് വന്നുചേരാനുള്ള സാധ്യതകൾ ഏറെയാണ്. ഈ കാരണങ്ങൾ കൊണ്ട് തന്നെ അവരുടെ ജീവിതശൈലിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ അവർ തന്നെ സൃഷ്ടിക്കേണ്ടതുണ്ട്.പ്രത്യേകിച്ച് ഭക്ഷണ കാര്യത്തിൽ അല്പം കൂടുതൽ ശ്രദ്ധ കൊടുക്കാം. ദിവസവും ഒരു മുട്ടയും പാലും കഴിക്കുന്നത് തെറ്റില്ല.

എന്നാൽ ഇതിനോടൊപ്പം തന്നെ ഇലക്കറികളും പച്ചക്കറികളും ധാരാളമായി കഴിക്കാൻ ശ്രദ്ധിക്കണം. കാർബോഹൈഡ്രേറ്റിന്റെ അളവ് കഴിക്കാൻ എടുക്കുന്ന പാത്രത്തിന്റെ നാലു ഭാഗമായി ചുരുക്കാൻ പ്രത്യേക ശ്രദ്ധ കൊടുക്കണം. ഈ കാര്യങ്ങളോടൊപ്പം തന്നെ ചുറ്റുമുള്ള ആളുകളിൽ നിന്നും മാനസികമായ ഒരു സപ്പോർട്ട് ഇവർക്ക് ലഭിക്കേണ്ടതുണ്ട്. കാരണം വളരെയധികം മാനസികമായി തളർച്ച അനുഭവപ്പെടുന്ന സമയമാണ് ഇവർക്ക്.

Leave a Reply

Your email address will not be published. Required fields are marked *