വളം കടി ഇനി വേരോടെ അകറ്റാൻ ഇതുപോലെ ചെയ്തു നോക്കൂ.. ഇനി കാലുകളെ സുന്ദരമാക്കാം… | Foot Care Tips

നിരന്തരമായി കാലുകളിൽ വെള്ളം തട്ടുന്നത് മൂലം പെട്ടെന്ന് പിടിപെടുന്ന ഒന്നാണ് വളം കടി. വളം കടി അസഹ്യമായ വേദനയ്ക്ക് ഇടയാക്കുന്നു. അതുപോലെ തന്നെ നടക്കാനും സാധിക്കാതെ വരുന്നു. ഇനി അത്തരം വേദനകൾ ഇല്ലാതാക്കാൻ വളരെ എളുപ്പത്തിൽ ഒരു മാർഗം ഉണ്ട്. ഈ രീതിയിൽ ദിവസവും ചെയ്യുകയാണെങ്കിൽ വളം കടിയെ വളരെ എളുപ്പത്തിൽ ഇല്ലാതാക്കാം. അതിനായി ചെയ്യേണ്ടത് എന്താണെന്ന് നോക്കാം.

ആദ്യം തന്നെ വലിയ നാലു വെളുത്തുള്ളിയും കഷണം മീഡിയം വലുപ്പത്തിൽ ഇഞ്ചിയും എടുക്കുക. അതിനുശേഷം രണ്ടും നല്ലതുപോലെ അരച്ചെടുക്കുക. അടുത്തതായി ഒരു പാത്രത്തിൽ കാലുകൾ മുക്കിവെക്കാൻ പാകത്തിൽ വെള്ളം എടുക്കുക. അതിനുശേഷം അരച്ചു വച്ചിരിക്കുന്ന വെളുത്തുള്ളിയും ഇഞ്ചിയും ചേർത്ത് കൊടുത്ത് ഇളക്കുക. അതിലേക്ക് ഒന്നോ രണ്ടോ ടീസ്പൂൺ വിനാഗിരി ചേർന്നു കൊടുക്കുക.

അതിനുശേഷം രണ്ട് കാലുകളും വെള്ളത്തിൽ മുക്കി വയ്ക്കുക. അതിനുശേഷം വളം കടിയുള്ള ഭാഗങ്ങളിൽ കൈ കൊണ്ട് നന്നായി വെള്ളത്തിൽ വച്ചുതന്നെ ഉരച്ചു കൊടുക്കുക. അതിനുശേഷം ഒരു 20 മിനിറ്റ് കാലുകൾ മുക്കി വയ്ക്കുക. അതിനുശേഷം പുറത്തെടുത്ത് നല്ല വെള്ളത്തിൽ കഴുകി എടുക്കുക. ശേഷം ഒരു തുണികൊണ്ട് കാലുകൾ വൃത്തിയായി തുടച്ചെടുക്കുക.

ഈ രീതിയിൽ ആഴ്ചയിൽ മൂന്ന് പ്രാവശ്യം എന്ന രീതിയിൽ ഒരു മാസത്തോളം ചെയ്യുക. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ വളം കടി ഇനി ഒരിക്കലും വരാത്ത രീതിയിൽ മാറ്റിയെടുക്കാം. മഴക്കാലം ആകുന്ന ഘട്ടങ്ങളിൽ വളം കടിയുടെ ആരംഭം പോകുന്ന സമയത്ത് തന്നെ ഈ രീതിയിൽ കഴുകി എടുക്കേണ്ടതാണ്. ഈ മാറ്റം നിങ്ങളെ തീർച്ചയായും ഞെട്ടിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.