വീടിനകത്തെ ജനാലകളും വാതിലുകളും ഒരിക്കൽ വൃത്തിയാക്കിയാൽ കുറച്ചു ദിവസങ്ങൾ കൊണ്ടുതന്നെ പെട്ടെന്ന് അഴുക്കു പിടിക്കുന്നു. വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം വീട് വൃത്തിയാക്കുക എന്നത് കുറേ സമയം എടുക്കുന്ന കാര്യമാണ്. വീട്ടിലെ ജോലികൾ തീർക്കുന്നതിന് എപ്പോഴും കുറുക്കുവഴികൾ ആലോചിക്കുന്ന വീട്ടമ്മമാർ ആയിരിക്കും കൂടുതൽ ഉണ്ടാകുന്നത്.
അങ്ങനെയുള്ള വീട്ടമ്മമാർക്ക് എളുപ്പത്തിൽ ജനലുകൾ വൃത്തിയാക്കുന്നതിന് ഒരു പുതിയ മാർഗം പരിചയപ്പെടാം. ഒരു വട്ടം വൃത്തിയാക്കിയാൽ പിന്നെ കുറെ നാളത്തേക്ക് വൃത്തിയാകേണ്ടതില്ല. അതിനായി ആദ്യം തന്നെ ഒരു കപ്പ് വെള്ളം എടുക്കുക. അതിലേക്ക് ആവശ്യത്തിന് സോപ്പ് പൊടി ഇട്ടു കൊടുക്കുക. ഏതു സോപ്പ് വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. അതിലേക്ക് ഒരു ടീസ്പൂൺ സോഡാപ്പൊടി ഇടുക.
ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം തുണിയെടുത്ത് തയ്യാറാക്കിയ മിശ്രിതത്തിൽ മുക്കിപ്പിഴിഞ്ഞ് വീട്ടിലെ ജനാലകളുടെ ചില്ലുകളിലും കമ്പി കളിലും നല്ലതുപോലെ തുടച്ച് വൃത്തിയാക്കുക. പൊടി പിടിച്ചിരിക്കുന്ന എല്ലാ ഭാഗത്തും ഈ മിശ്രിതം ഉപയോഗിച്ച് തുടച്ചെടുക്കുക. ഈ രീതിയിൽ തുടച്ചെടുക്കുകയാണെങ്കിൽ ജനാലയുടെ ചില്ലുകൾ എല്ലാം തന്നെ വളരെയധികം തിളക്കത്തോടെ നിലനിൽക്കും.
ഈ രീതിയിലല്ലാതെ തയ്യാറാക്കിയ മിശ്രിതത്തെ ഒരു സ്പ്രേ കുപ്പിയിലാക്കി അഴുക്കുപിടിച്ച ഭാഗങ്ങളിൽ സ്പ്രേ ചെയ്തത് ഒരു തുണികൊണ്ട് തുടച്ച് എടുത്താലും മതി. ഇന്നുതന്നെ എല്ലാ വീട്ടമ്മമാരും ഈ രീതി ഉപയോഗിച്ച് നോക്കൂ. വീടെല്ലാം പഴയ പെട്ടെന്ന് തന്നെ വൃത്തിയാക്കി എടുക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.