ആരോഗ്യപരമായും സൗന്ദര്യപരമായും നിരവധി ഗുണങ്ങളാൽ സമ്പന്നമായ ഒന്നാണ് കറ്റാർവാഴ അഥവാ അലോവേര. ഇതിൻറെ ആരോഗ്യ ഗുണങ്ങൾ അറിയാത്തവരായി ആരും ഉണ്ടാവുകയില്ല. അതുപോലെ തന്നെ ഇന്ന് ഒട്ടുമിക്ക സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളിലും കറ്റാർവാഴ ചേർത്തിരിക്കുന്നു. മുഖ സൗന്ദര്യത്തിനും മുടിവളർച്ചയ്ക്ക് ചർമ്മത്തിലെ ചുളിവുകൾ അകറ്റുന്നതിനും മുടിയുടെ ആരോഗ്യത്തിനും എന്നിങ്ങനെ പല .
ആവശ്യങ്ങൾക്കുംകറ്റാർവാഴ ഗുണം ചെയ്യും കറ്റാർവാഴയുടെ ഒരു ചെറിയ ചെടിയെങ്കിലും എല്ലാവരുടെയും വീട്ടിൽ ഉണ്ടാകും എന്നാൽ ഒട്ടുംതന്നെ വണ്ണം വയ്ക്കാതെ പുതിയ ഇലകൾ തളിർക്കാതെ നിൽക്കുന്ന ചെടി നമുക്ക് നല്ലപോലെ വളർത്തിയെടുക്കാം. ഇതിനായി ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. മിക്കപ്പോഴും കറ്റാർവാഴയുടെ ജെല്ല് കടയിൽ നിന്നും വാങ്ങിക്കാനാണ് പതിവ് എന്നാൽ ഇത്തരത്തിൽ വീട്ടിൽ തന്നെ ചെയ്തെടുക്കാൻ.
കഴിഞ്ഞാൽ നമ്മുടെ ആവശ്യത്തിനുള്ള കറ്റാർവാഴ നമുക്ക് തയ്യാറാക്കാം. ആവശ്യമില്ലാത്ത ഒരു പ്ലാസ്റ്റിക് കുപ്പി എടുക്കുക അതിൻറെ അടിവശം പകുതി തുറക്കുന്ന രീതിയിൽ കട്ട് ചെയ്യണം. പിന്നീട് നമുക്ക് ആവശ്യമായിട്ടുള്ളത് മുട്ടയുടെ തൊണ്ടും പഴത്തിന്റെ തൊലിയും ആണ്. നേന്ത്രപ്പഴത്തിന്റെ തൊലിയാണ് ഏറ്റവും നല്ലത്. ഇവ ചെറുതായി മുറിച്ചെടുക്കേണ്ടതുണ്ട് അതിനുശേഷം കുപ്പിയുടെ ഉള്ളിലേക്ക് ഇതിൽ കുറച്ചു മാത്രം ഇട്ടു.
കൊടുക്കുക പിന്നീട് അതിലേക്ക് മണ്ണ് കൂടി ചേർത്തു കൊടുക്കണം ഇതുപോലെ ഒരു പ്രാവശ്യം കൂടി ചെയ്തെടുക്കുക. പിന്നീട് നമ്മുടെ കറ്റാർവാഴയുടെ ചെടിയുടെ അടുത്തായി ഈ ബോട്ടിൽ വച്ചു കൊടുക്കാവുന്നതാണ് ഇടയ്ക്കിടെ അത് നനച്ചു കൊടുക്കണം. മുട്ടയുടെയും പഴത്തിന്റെയും മുഴുവൻ ഗുണങ്ങളും ആ മണ്ണിലേക്ക് ലഭിക്കുകയും അതുമൂലം ചെടി നല്ലപോലെ വളരുകയും ചെയ്യുന്നു. തുടർന്ന് അറിയാൻ വീഡിയോ കാണൂ.