വീട് ക്ലീൻ ചെയ്യുവാൻ മടി കാണിക്കുന്നവർക്കും ബുദ്ധിമുട്ട് നേരിടുന്നവർക്കും ഉള്ള ഒരു കിടിലൻ സൂത്രമാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. ഫ്രിഡ്ജിനകത്തുള്ള അഴുക്കും കറയും കളയുന്നതിനും, ടൈലുകളും ക്ലോസറ്റുകളിലെ കറകളും കളയുന്നതിനും, ബാത്റൂമിലെ ദുർഗന്ധം അകറ്റുന്നതിനും, പല്ലികളെയും പാറ്റകളെയും തിരുത്തുന്നതിനും എല്ലാം ഉപകാരപ്രദമാകുന്ന ഒരു കിടിലൻ സൊല്യൂഷൻ തന്നെ തയ്യാറാക്കാം.
ഇത് തയ്യാറാക്കുന്നതിനായി ഒരു പാത്രത്തിൽ അല്പം വെള്ളം എടുത്ത് അതിലേക്ക് ചെറുനാരങ്ങയുടെ തൊലി ചെറുതായി മുറിച്ചിട്ട് കൊടുക്കുക. വെള്ളം നല്ലപോലെ തിളച്ചു വരുമ്പോൾ ഒരു സ്പൂൺ ഉപയോഗിച്ച് ചെറുനാരങ്ങ അമർത്തി കൊടുക്കണം പിന്നീട് അതിലേക്ക് കുറച്ച് ബേക്കിംഗ് സോഡ കൂടി ചേർത്ത് കൊടുക്കുക. ഇവ നല്ലപോലെ തിളച്ചു വരുമ്പോൾ നമ്മൾ വീട്ടിൽ ഉപയോഗിക്കുന്ന ഏതെങ്കിലും ഡിഷ്വാഷ് ലിക്വിഡ്.
കൂടി കുറച്ച് അതിലേക്ക് ഒഴിച്ചു കൊടുക്കുക. നല്ലപോലെ ചൂടാറിയതിനു ശേഷം ഒരു അരിപ്പ ഉപയോഗിച്ച് അരിച്ച് അതിലേക്ക് അല്പം ഡെറ്റോൾ കൂടി ചേർക്കണം. നമ്മൾ കടയിൽ നിന്നും വാങ്ങിക്കുന്നതിനേക്കാൾ നാലിരട്ടി ഫലമുള്ള ഒരു ലിക്വിഡ് ആണ് തയ്യാറാക്കിയിരിക്കുന്നത്. ഈ ലിക്വിഡ് കുറച്ച് അധികം തയ്യാറാക്കുകയാണെങ്കിൽ ഒരു ബോട്ടിലിൽ സൂക്ഷിക്കാവുന്നതാണ്. ക്ലീനിങ് ആവശ്യമായി വരുന്ന സമയത്ത്.
ഇത് ഉപയോഗിച്ച് വളരെ ഈസിയായി എല്ലാം പുതുപുത്തൻ ആക്കി മാറ്റാം. പലപ്പോഴും നമ്മൾ നോൺവെജ് അടുക്കളയിൽ കുക്ക് ചെയ്യുമ്പോൾ അടുക്കള മുഴുവനും അതിൻറെ സ്മെല്ലും ഗ്യാസ് സ്റ്റൗവിലും പാത്രങ്ങളിലും അതിൻറെ പ്രത്യേക മണവും ഉണ്ടാവാറുണ്ട്. എന്നാൽ ഈ സൊല്യൂഷൻ ഉപയോഗിച്ച് ക്ലീൻ ചെയ്യുകയാണെങ്കിൽ പിന്നീട് ഈ ബുദ്ധിമുട്ട് ഉണ്ടാവുകയില്ല. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണുക.