പച്ചക്കറികളിൽ ഏറ്റവും നല്ലത് തന്നെയാണ് കൂർക്ക. എന്നാൽ ഇത് നന്നാക്കാനുള്ള ബുദ്ധിമുട്ടു കാരണം പലരും കൂർക്ക കറി വയ്ക്കാൻ മടി കാണിക്കാറുണ്ട്. ഇപ്പോൾ നന്നാക്കിയ കൂർക്ക വാങ്ങിക്കുവാൻ മാർക്കറ്റിൽ ലഭ്യമാണ് എന്നാൽ അതിന് അല്പം കൂടുതൽ പൈസ കൊടുക്കേണ്ടതായി വരുന്നു. നമുക്ക് വളരെ ഈസിയായി വീട്ടിൽ തന്നെ കൂർക്ക നന്നാക്കി എടുക്കുവാനുള്ള .
അടിപൊളി ടിപ്പുകൾ ഈ വീഡിയോയിലൂടെ ലഭിക്കും. ആദ്യം തന്നെ കൂർക്ക നന്നാക്കുന്നതിന് കുറച്ച് സമയം മുൻപ് വെള്ളത്തിലിട്ട് വയ്ക്കണം ഇങ്ങനെ ചെയ്യുമ്പോൾ തന്നെ അതിൻറെ തൊലികൾ നല്ലപോലെ കുതിർന്നു കിട്ടും. കൂർക്ക ക്ലീൻ ചെയ്യുന്നതിനായി ഒരു ചെറിയ കഷണം വല എടുക്കാം. കൂർക്ക വലയിലേക്ക് ഇട്ടു കൊടുത്തതിനുശേഷം ചെറിയ കയറുകൊണ്ട് കെട്ടിക്കൊടുക്കുക.
പിന്നെ കൈ കൊണ്ട് നല്ലപോലെ ഉരച്ചു കൊടുത്താൽ മതി വളരെ എളുപ്പത്തിൽ തന്നെ അതിൻറെ തൊലികൾ പോയി കിട്ടും. കുറച്ച് സമയം ഉരയ്ക്കുമ്പോൾ തന്നെ അതിന്റെ തൊലികൾ പൂർണ്ണമായും പോയിട്ടു നമ്മൾ വെള്ളത്തിൽ കുതിർത്തതുകൊണ്ട് തന്നെ എളുപ്പത്തിൽ ഇത് സാധിക്കും. കൈകൊണ്ട് ഉരയ്ക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് മറ്റൊരു രീതിയിൽ കൂർക്ക നന്നാക്കി എടുക്കാം.
അതിനായി കുറച്ച് ബലമുള്ള ഒരു തുണി സഞ്ചി കൂർക്ക ഇട്ടു കൊടുക്കുക. പിന്നീട് ഒരു റബ്ബർ ബാൻഡ് വെച്ച് നല്ലപോലെ കെട്ടണം. ഇത് വാഷിംഗ് മെഷീനിൽ ഇട്ട് സ്പിൻ ചെയ്ത് എടുക്കാൻ പോവുകയാണ്. ആ സെഞ്ചി മുങ്ങത്തക്ക രീതിയിൽ കുറച്ച് വെള്ളമൊഴിച്ചു കൊടുക്കുക. തുണിസഞ്ചിയിൽ ഇട്ടതു കൊണ്ട് തന്നെ തൊലികൾ പുറത്തേക്ക് പോവുകയില്ല. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണുക.