ഈ മാജിക്കൽ വെള്ളമുണ്ടെങ്കിൽ പല്ലിയെയും പാറ്റയെയും കൂട്ടത്തോടെ തുരത്താം…

മിക്ക വീടുകളിലെയും ശല്യക്കാരാണ് പാറ്റ പല്ലി ഉറുമ്പ് തുടങ്ങിയവ. ഇവയെ നിമിഷങ്ങൾക്കുള്ളിൽ തുരുത്തി ഓടിക്കാനുള്ള കിടിലൻ ടിപ്പുകൾ ആണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. ഇവയുടെ ശല്യം ഇല്ലാതാക്കാനായി നിരവധി ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ കെമിക്കലുകൾ അടങ്ങിയ എത്ര ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് വളരെ ശ്രദ്ധിച്ചു വേണം. പ്രത്യേകിച്ചും കുട്ടികൾ ഉള്ള വീടുകളിൽ ആണെങ്കിൽ.

   

ഇവ വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടത് അത്യാവശ്യമാണ്. നമ്മുടെ വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിച്ച് യാതൊരു പൈസ ചെലവും ഇല്ലാതെ ഇവയെ തുരത്താനുള്ള ഒരു കിടിലൻ സൊല്യൂഷൻ തയ്യാറാക്കാം. നമ്മുടെ അടുക്കളയിൽ സാധാരണയായി കാണപ്പെടുന്ന വെളുത്തുള്ളി, ചുവന്നുള്ളി പച്ചമുളക് തുടങ്ങിയവയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇവയെല്ലാം കൂടി ഒരു കല്ലിലിട്ട് നല്ലപോലെ ചതച്ചെടുക്കുക.

പല്ലി പാറ്റ എന്നിവയെ തുരത്തുന്നതിന് പച്ചമുളക് വളരെ നല്ലതാണ് അതിൻറെ എരിയുന്ന മണം ഇവയ്ക്ക് തീരെ ഇഷ്ടമല്ല. ഈ സൊല്യൂഷൻ തയ്യാറാക്കുന്നതിനായി ഒരു പാത്രത്തിൽ അല്പം വെള്ളം എടുത്ത് അതിലേക്ക് നമ്മൾ ഉപയോഗിച്ച് ശേഷം കളയാൻ പോകുന്ന മുട്ടയുടെ തൊണ്ടും സവാളയുടെ തൊലികളും ഇട്ടുകൊടുക്കുക. ഇവയുടെ ഗുണങ്ങൾ വെള്ളത്തിലേക്ക് അലിഞ്ഞുചേരുന്നതിനായി രണ്ടോ മൂന്നോ തവണ നല്ലപോലെ.

തിളപ്പിക്കുക വെള്ളത്തിൻറെ ചൂടോടുകൂടി തന്നെ നമ്മൾ ചതച്ചുവെച്ച സാധനങ്ങൾ അതിലേക്ക് ചേർത്ത് കൊടുക്കുക. പിന്നീട് അതിലേക്ക് കുറച്ചു വിനാഗിരി കൂടി ചേർത്തു കൊടുക്കണം. ഇവ നല്ലപോലെ യോജിപ്പിച്ച് അരിച്ചെടുത്ത് ഒരു സ്പ്രേ ബോട്ടിലിൽ ആക്കി ഉപയോഗിക്കാവുന്നതാണ്. പല്ലി പാറ്റ തുടങ്ങിയവ കൂടുതലായി കാണുന്ന ഭാഗങ്ങളിൽ സ്പ്രേ ചെയ്തു കൊടുക്കുക. തുടർന്ന് അറിയാനായി വീഡിയോ കാണുക.