എല്ലാ വീടുകളിലും അയൺ ബോക്സ് ഉണ്ടാകും. തുണികൾ അയൺ ചെയ്തു വൃത്തിയായി ധരിച്ചു പോകുവാൻ ഇന്ന് എല്ലാവർക്കും വളരെ ഇഷ്ടമാണ്. അതുകൊണ്ടുതന്നെ സ്ഥിരമായി അയൺ ബോക്സ് ഉപയോഗിക്കുന്നവരാണ് ഒട്ടു മിക്ക ആളുകളും. അയൺ ബോക്സ് സ്ഥിരമായി ഉപയോഗിക്കുന്നവർ ആണെങ്കിൽ, അതിൽ കറുത്ത നിറത്തിലുള്ള കറ പിടിച്ചിട്ടുണ്ടാവും. ചില സന്ദർഭങ്ങളിൽ ചൂട് കൂടുമ്പോൾ തുണികളും.
അതിൽ ഒട്ടി പിടിക്കാറുണ്ട്. ഇങ്ങനെ ഉണ്ടാകുമ്പോൾ പലപ്പോഴും അത് മറ്റു തുണികൾ അയൺ ചെയ്യുന്ന സമയത്ത് അതിലേക്ക് പിടിക്കാറുണ്ട്. അതുപോലെതന്നെ പലതരത്തിലുള്ള കറകളും അയൺ ബോക്സിൽ ഉണ്ടാവും. ഇവ സ്ഥിരമായി ക്ലീൻ ചെയ്തില്ലെങ്കിൽ മറ്റ് തുണികളിലേക്കും ഇത് പിടിക്കും. അയൺ ബോക്സ് ഇടയ്ക്കിടെ വൃത്തിയായി ക്ലീൻ ചെയ്യേണ്ടതുണ്ട് വളരെ ഈസിയായി ഇത് ചെയ്യുന്നത് എങ്ങനെ എന്ന് .
ഈ വീഡിയോയിലൂടെ വ്യക്തമായി തന്നെ മനസ്സിലാക്കാം. ഇതിനായി നമ്മൾ ഉപയോഗിക്കുന്നത് പാരസെറ്റമോൾൻറെ ഗുളികയാണ്. നമ്മൾ പനി വരുമ്പോൾ കഴിക്കാറുള്ള പാരസെറ്റമോൾ ആണ് ഇതിന് ആവശ്യം. അയൺ ബോക്സ് നന്നായി ചൂടായതിനു ശേഷം പാരസെറ്റമോൾ ഗുളിക കൊണ്ട് അഴുക്കുപിടിച്ച ഭാഗത്ത് നന്നായി ഉരച്ചു കൊടുക്കേണ്ടതുണ്ട്. അതിനുശേഷം ഒരു തുണി അല്ലെങ്കിൽ ടിഷ്യു എടുത്ത് തുടച്ചു കളയണം.
അഴുക്കുള്ള ഭാഗങ്ങളിൽ നന്നായി ഉരച്ചു കൊടുത്ത് തുണികൊണ്ട് ആ കറയെല്ലാം തുടച്ചുനീക്കാവുന്നതാണ്. ചൂടുള്ള ഇസ്തിരിപ്പെട്ടി ആയതുകൊണ്ട് തന്നെ കൈ പൊള്ളാതെ ശ്രദ്ധിക്കേണ്ടതുണ്ട് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇടയ്ക്കിടെ ഇത് ചെയ്യുകയാണെങ്കിൽ അയൺ ബോക്സ് എന്നും പുതിയത് പോലെ സൂക്ഷിക്കുവാൻ കഴിയും. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനായി വീഡിയോ മുഴുവനായും കാണുക.