ആരോഗ്യപരമായി പഴത്തിന്റെ ഗുണങ്ങൾ അറിയാത്തവരായി ആരും തന്നെ ഉണ്ടാവില്ല. നിരവധി പോഷകങ്ങളും വിറ്റാമിനുകളും നിറഞ്ഞ ഒന്നാണ് പഴം. എന്നാൽ പഴത്തിന്റെ തൊലിയുടെ ഗുണങ്ങളും ഉപയോഗങ്ങളും എല്ലാവർക്കും അറിയണമെന്നില്ല. നമ്മൾ പഴം കഴിച്ചതിനുശേഷം എപ്പോഴും പഴത്തൊലികൾ വലിച്ചെറിയാൻ ആണ് പതിവ് എന്നാൽ ഈ ടിപ്പുകൾ അറിഞ്ഞാൽ ഒരിക്കലും നിങ്ങൾ ഇനി ഇത് ചെയ്യില്ല. പഴത്തിന്റെ.
തൊലിയിൽ ധാരാളം പൊട്ടാസ്യം മഗ്നീഷ്യം തുടങ്ങിയവയുണ്ട് ഇവ ചെടികളുടെ ആരോഗ്യത്തിന് വളരെ ഉപകാരപ്രദം ആകുന്നു. തൊലി കുറച്ചു ദിവസം വെള്ളത്തിലിട്ട് ആ വെള്ളം ചെടികൾക്ക് ഒഴിച്ചുകൊടുക്കുകയാണെങ്കിൽ നല്ലപോലെ ചെടി വളരുവാനും പൂക്കൾ ഉണ്ടാകുവാനും കായ്ക്കുവാനും സഹായകമാകും. അതുപോലെ ചെടി നടുന്നതിന് മുൻപായി മണ്ണ് ഒന്ന് ഇളക്കി കൊടുത്ത് അതിലേക്ക് ഒരു പഴത്തൊലി ഇടുകയാണെങ്കിൽ .
ചെടി നല്ലപോലെ വളർന്നു കിട്ടും. നമ്മുടെ ചർമ്മത്തിനും പഴത്തിന്റെ തൊലി ഗുണം ചെയ്യുന്നു. ചെറിയ കഷണം പഴത്തൊലി എടുത്ത് മുഖത്തും കഴുത്തിലും എല്ലാം റബ്ബ് ചെയ്തു കൊടുത്താൽ നല്ലൊരു ക്ലൻസിങ് കിട്ടും. ഇതിൽ ധാരാളം പോഷകങ്ങൾ അടങ്ങിയത് കൊണ്ട് തന്നെ ചർമ്മത്തിന് ആരോഗ്യവും ഉണ്ടാകുന്നു. നാച്ചുറൽ ആയ രീതി ആയതുകൊണ്ട് തന്നെ ഇതുകൊണ്ട് യാതൊരു ദോഷവും ഉണ്ടാവുകയില്ല മൂക്കിൽ ഉണ്ടാവുന്ന.
ബ്ലാക്ക് ഹെഡ്സ് വൈറ്റ് ഹെഡ് അതുപോലെ മുഖത്തെ കറുത്ത പാടുകളും കരുവാളിപ്പും തുടങ്ങിയവയെല്ലാം പോകുന്നതിന് ദിവസവും ഇങ്ങനെ ചെയ്താൽ മതി. നല്ലപോലെ ക്ലൻസ് ചെയ്തതിനു ശേഷം ഒരു കോട്ടൺ തുണിയെടുത്ത് തുടച്ചു വൃത്തിയാക്കുക. അതുപോലെ പഴത്തൊലിയിൽ കുറച്ചു പഞ്ചസാര കൂടി ചേർത്ത് സ്ക്രബ് ചെയ്യുകയാണെങ്കിൽ ഏറെ ഗുണകരമാണ്. കൂടുതൽ അറിവുകൾക്ക് വീഡിയോ കാണൂ.