ഇന്ന് സ്ത്രീ പുരുഷ ഭേദമന്യേ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് അകാല നര. മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും മാനസിക സമ്മർദ്ദവും ചെറിയ പ്രായത്തിൽ തന്നെ മുടി നരക്കുന്നതിന് കാരണമാകുന്നു. പണ്ടുകാലങ്ങളിൽ പ്രായമായവരിൽ മാത്രം കണ്ടിരുന്ന ഒരു പ്രശ്നമാണ് നര എന്നാൽ ഇന്ന് ഈ പ്രശ്നം കൂടുതലായി കണ്ടുവരുന്നത് ചെറുപ്പക്കാരിൽ ആണ്. അനാരോഗ്യകരമായ ഭക്ഷണരീതിയും അധികസമ്മർദ്ദവും അകാലനര ഉണ്ടാവുന്നതിന് കാരണമാകുന്നു.
ഒരു പരിധി വരെ നര ഇല്ലാതാക്കുവാൻ നമ്മൾക്ക് ഏവർക്കും സാധിക്കുന്നതാണ്. ഒരുപാട് ഉൽപ്പന്നങ്ങൾ മാർക്കറ്റിൽ ലഭ്യമാകുന്നുണ്ട് എന്നാൽ കെമിക്കൽ പദാർത്ഥങ്ങൾ അടങ്ങിയ ഇത്തരമുൽപന്നങ്ങൾ ഉപയോഗിക്കുമ്പോൾ മറ്റു പല ആരോഗ്യ പ്രശ്നങ്ങളും ചർമ്മ പ്രശ്നങ്ങളും ഉണ്ടാവുന്നതിന് കാരണമാകുന്നു. അതുകൊണ്ടുതന്നെ നര അകറ്റുന്നതിനും മുടി കറുപ്പിക്കുന്നതിനും വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ഡൈ ഉണ്ട്.
അതിനെക്കുറിച്ചാണ് ഈ വീഡിയോയിലൂടെ വ്യക്തമായി പറയുന്നത്. നമ്മുടെ വീട്ടിലുള്ള കുറച്ചു സാധനങ്ങൾ ഉപയോഗിച്ച് തന്നെ വളരെ ഈസിയായി നമുക്ക് ഹെയർ ഡൈ തയ്യാറാക്കാവുന്നതാണ്. ഡൈ തയ്യാറാക്കുന്നതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് രണ്ട് ഗ്ലാസ് വെള്ളം ചേർത്ത് കൊടുക്കുക, വെള്ളം നന്നായി തിളച്ചു വരുമ്പോൾ അതിലേക്ക് ഒരു സ്പൂൺ കാപ്പിപ്പൊടിയും ഒരു സ്പൂൺ ചായപ്പൊടിയും ഇട്ട് നന്നായി തിളപ്പിച്ച് എടുക്കുക.
വെള്ളം നന്നായി തിളപ്പിച്ച് എടുത്തതിനുശേഷം തണുപ്പിച്ചെടുക്കുക. അതിനുശേഷം ഒരു ഇരുമ്പിന്റെ ചീനച്ചട്ടിയെടുത്ത് അതിലേക്ക് കുറച്ചു മഞ്ഞൾപൊടി ചേർത്ത് കൊടുക്കുക. ഡൈ തയ്യാറാക്കുമ്പോൾ എപ്പോഴും ഇരുമ്പിന്റെ ചീനച്ചട്ടി ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമം. മഞ്ഞൾപൊടി നന്നായി ചൂടാക്കി എടുക്കേണ്ടതുണ്ട്. ഡൈ തയ്യാറാക്കുന്നത് എങ്ങനെയെന്ന് മനസ്സിലാക്കാനായി വീഡിയോ കാണുക.