നിരവധി ആളുകൾ വീടുകളിൽ നേരിടുന്ന ശല്യക്കാരാണ് പാറ്റകൾ. ഇവയെ തുരത്താനായി മാർക്കറ്റുകളിൽ നിന്നും നിരവധി സാധനങ്ങൾ നമുക്ക് വാങ്ങിക്കാനായി ലഭിക്കും. എന്നാൽ കുട്ടികളുള്ള വീടുകളിൽ ഇത്തരത്തിലുള്ള കെമിക്കൽ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് വളരെ ദോഷം ചെയ്യുന്നു. നിരവധി ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായി മാറും. അതുകൊണ്ടുതന്നെ പലർക്കും പേടിയുള്ള ഒരു കാര്യമാണ് കുട്ടികളുള്ള വീടുകളിൽ പാറ്റയെ കൊല്ലാനുള്ള മരുന്നുകളും സ്പ്രേകളും ഉപയോഗിക്കുന്നത്.
അതുകൊണ്ടുതന്നെ പ്രകൃതിദത്തമായ യാതൊരു ദോഷവും ഇല്ലാത്ത ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് പാറ്റകളെ തുരത്തുവാൻ സാധിക്കുമെങ്കിൽ അതാണ് ഏറ്റവും ഉത്തമം. അത്തരത്തിലുള്ള ഒരു രീതിയാണ് ഈ വീഡിയോയിലൂടെ കാണിച്ചു തരുന്നത്. ഇത് തയ്യാറാക്കുന്നതിനായി ഒരു പാത്രത്തിലേക്ക് കുറച്ചു ഷാമ്പൂ എടുക്കുക നിങ്ങളുടെ കയ്യിലുള്ള ഏതുതരം ഷാമ്പു എടുത്താലും കുഴപ്പമില്ല.
ഒരു ടേബിൾ സ്പൂൺ ഷാമ്പു പാത്രത്തിലേക്ക് എടുക്കുക അതിലേക്ക് കുറച്ചു വെള്ളം കൂടി ചേർത്തു കൊടുക്കണം.ഷാമ്പു നല്ലവണ്ണം വെള്ളത്തിൽ മിക്സ് ചെയ്ത് എടുക്കുക ഇത് പാറ്റയെ കൊല്ലാൻ മാത്രമല്ല ചെറിയ പ്രാണികളെയും ഉറുമ്പുകളെയും ഇത് ഉപയോഗിച്ച് കൊല്ലുവാൻ സാധിക്കും. പിന്നീട് അതിലേക്ക് വൈറ്റ് വിനിഗർ മൂന്ന് ടേബിൾ സ്പൂൺ ചേർത്തുകൊടുക്കണം. സൊല്യൂഷൻ സ്പ്രേ ബോട്ടിലിലേക്ക് ഒഴിച്ചുകൊടുക്കുക.
സാധാരണ ബോട്ടിൽ എടുക്കുന്നതിനേക്കാളും ഏറ്റവും നല്ലത് അതായിരിക്കും.അതിനുശേഷം പാറ്റ ഉറുമ്പ് പ്രാണികൾ തുടങ്ങിയവ ഏറ്റവും കൂടുതലായി വരുന്ന ഭാഗങ്ങളിൽ സ്പ്രേ ചെയ്തു കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ വേഗത്തിൽ തന്നെ ഇവയെ തുരത്തുവാൻ കഴിയും. യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത ഇത്തരം രീതികൾ ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമം. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായും കാണുക.