നിത്യജീവിതത്തിൽ ഉപകാരപ്രദമാകുന്ന എല്ലാവർക്കും ചെയ്യാൻ കഴിയുന്ന നിരവധി ടിപ്പുകൾ അടങ്ങിയ ഒരു വീഡിയോ ആണിത്. ക്യാരറ്റ് നമ്മൾ കൂടുതലായി വാങ്ങിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ അത് പെട്ടെന്ന് തന്നെ കേടായി പോകുന്നതിനുള്ള സാധ്യതകൾ കൂടുതലാണ്. ഒരുപാട് ദിവസം കേടാവാതെ സൂക്ഷിക്കാനുള്ള ഒരു അടിപൊളി മെത്തേഡ് ആണ് ഇത്. നല്ല ഉണങ്ങിയ സവാളയുടെ തൊലികൾ വേണം ഇതിനായി ഉപയോഗിക്കുവാൻ.
ഒരു പ്ലാസ്റ്റിക്കിന്റെ അടപ്പുള്ള പാത്രത്തിൽ കുറച്ച് സവാള തൊലികൾ ഇട്ടു കൊടുത്തതിനുശേഷം അതിലേക്ക് ക്യാരറ്റ് ചേർക്കുക പിന്നീട് അതിനു മുകളിൽ ആയും സവാളയുടെ തൊലികൾ ചേർത്തു കൊടുക്കണം. ഇങ്ങനെ ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണെങ്കിൽ ഒരുപാട് ദിവസം കേടുകൂടാതെ ക്യാരറ്റ് ഉപയോഗിക്കുവാൻ സാധിക്കും. പലപ്പോഴും രാവിലെ തിരക്കേറിയ സമയത്ത് വെളുത്തുള്ളി തൊലി കളയുക.
എന്നത് പ്രയാസമായ കാര്യമാണ്, എന്നാൽ വളരെ ഈസിയായി വെളുത്തുള്ളിയുടെ തൊലി കളയുന്നത് എങ്ങനെയെന്ന് ഈ വീഡിയോയിൽ വ്യക്തമായി തന്നെ കാണിക്കുന്നു. വെളുത്തുള്ളിയും ഇഞ്ചിയും കുറച്ച് അളവിൽ മാത്രമാണെങ്കിൽ അത് ചതച്ച് എടുക്കുക എന്നത് കുറച്ചു ബുദ്ധിമുട്ടാണ്. ഇതിനായി ഒരു സ്റ്റീലിന്റെ ഗ്ലാസ് എടുത്ത് അതിലേക്ക് ഇവ ഇട്ടു കൊടുക്കുക പിന്നീട് ചപ്പാത്തി പരത്തുന്ന കോലുകൊണ്ട്.
ചതച്ചു കൊടുത്താൽ മതിയാകും. ഇത്ര കുറച്ച് വെളുത്തുള്ളി ഇഞ്ചി ആണെങ്കിലും വളരെ ഈസിയായി ചതച്ചെടുക്കാം. മിക്സിയിലിട്ട് ചതച്ചെടുക്കുന്നതിനേക്കാളും ഇങ്ങനെ ചെയ്യുമ്പോൾ അതിൻറെ ടേസ്റ്റ് കൂടി വർദ്ധിക്കുന്നു. നമ്മൾ ദിവസവും ചെയ്യുന്ന പല കാര്യങ്ങളും വളരെ എളുപ്പത്തിൽ ആക്കുവാൻ ചില ടിപ്പുകളിലൂടെ സാധിക്കും. കൂടുതൽ അറിവുകൾക്കായി വീഡിയോ മുഴുവനായും കണ്ടു നോക്കുക.