പല വീട്ടമ്മമാരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് വെള്ളത്തുണികളിൽ പിടിച്ചിരിക്കുന്ന കറയും അഴുക്കും കളയുക എന്നത്. പലപ്പോഴും കുട്ടികളുടെ യൂണിഫോമുകളിൽ പേനയുടെയും സ്കെച്ചിന്റെയും അടയാളവും ഉണ്ടാവും. ഇത് കളയാനായി പലപ്പോഴും ക്ലോറിനും ബ്ലീച്ചും ഉപയോഗിക്കേണ്ടതായി വരുന്നു ഇങ്ങനെ ചെയ്യുമ്പോൾ തുണികളുടെ നിറംമങ്ങുകയും പെട്ടെന്ന് തന്നെ കേടാവുകയും ചെയ്യും എന്നാൽ ഇവയൊന്നും.
ഉപയോഗിക്കാതെ വളരെ എളുപ്പത്തിൽ തന്നെ വെള്ള വസ്ത്രങ്ങളിലെ കറയും അഴുക്കും സാധിക്കും. ഇതുകൂടാതെ വസ്ത്രങ്ങളിലെ നിറം വർദ്ധിപ്പിക്കുവാനും സാധിക്കുന്നു. അതിനുള്ള അടിപൊളി ടിപ്പാണ് ഈ വീഡിയോയിലൂടെ പറയുന്നത്. ഇതിനായി നമ്മുടെ വീട്ടിലുള്ള അടുക്കളയിലെ ചില സാധനങ്ങൾ മാത്രമാണ് ആവശ്യമായി വരുന്നത്. ആദ്യം തന്നെ തുണിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന കരിമ്പനും കറയും.
എങ്ങനെ ഇളക്കി മാറ്റാം എന്ന് നോക്കാം. ഒരു പാത്രം എടുത്ത് അതിലേക്ക് ഇളം ചൂടുള്ള വെള്ളം ഒഴിച്ചു കൊടുക്കുക പിന്നീട് അത്രയും അളവ് തന്നെ വിനാഗിരി കൂടി ചേർത്തു കൊടുക്കണം. അതിനുശേഷം തുണി അതിൽ നന്നായി മുക്കി വയ്ക്കുക. 10 മിനിറ്റ് സമയം നനച്ചുവയ്ക്കണം കൂടുതൽ കരിമ്പനുള്ള തുണികൾ ആണെങ്കിൽ അരമണിക്കൂറോളം അതിൽ മുങ്ങിക്കിടക്കാൻ അനുവദിക്കുക പിന്നീട് കരിമ്പനുള്ള ഭാഗത്ത്.
ബേക്കിംഗ് സോഡ വിതറി കൊടുക്കണം അതിനുശേഷം അത് എല്ലാ ഭാഗങ്ങളിലേക്കും പരത്തി കൊടുക്കുക. കുറച്ചു സമയം വെച്ചതിനുശേഷം വെള്ളത്തിൽ കഴുകി കളയാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ വളരെ വേഗത്തിൽ തന്നെ തുണിയിലെ കരിമ്പനും കറയും മുഴുവനായും ഇളകി കിട്ടും തുണിയുടെ ഈട് നശിക്കുകയും ഇല്ല. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.