നമ്മുടെ ഏവരുടെയും നിത്യജീവിതത്തിൽ ഏറെ ഉപയോഗപ്രദമായ ചില ടിപ്പുകളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പരിചയപ്പെടുത്തുന്നത്. അതിൽ ആദ്യമേ തന്നെ പറയുന്നത് നമ്മുടെ വീടുകളിൽ എല്ലാം നാം ഫ്രഷ്നസ് ഇഷ്ടപ്പെടുന്നവരാണ്. റൂമുകളിൽ ആയാലും ഹാളുകളിലായാലും നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന പലതരം തുണിത്തരങ്ങളിൽ നിന്നും ഒരു ദുർഗന്ധം ഉണ്ടാകാറുണ്ട്. ഇതു മാറാൻ നാം പെർഫ്യൂമകളും ഉപയോഗിക്കാറുണ്ട്.
ഇത്തരത്തിൽ ഉണ്ടാകുന്ന ദുർഗന്ധങ്ങൾ അതായത് ബാത്റൂമുകളിലും നമ്മുടെ കുഷ്യന്സിലും എല്ലാം ഉണ്ടാകുന്ന ദുർഗന്ധം മാറ്റുന്നതിനായി നാം പെർഫ്യൂമുകളെ ആശ്രയിക്കുകയാണ് പതിവ്. എന്നാൽ വളരെ തുച്ഛമായ വിലയിൽ നമുക്ക് നമ്മുടെ വീട്ടിലുള്ള വസ്തുക്കളെല്ലാം വളരെയധികം ഫ്രഷായി സൂക്ഷിക്കാവുന്നതാണ്. പ്രത്യേകിച്ച് ബാത്റൂമുകൾ കർട്ടനുകൾ ബെഡ്റൂമുകൾ എല്ലാം തന്നെ. അതിനായി നാം ചെയ്യേണ്ടത് ഇത്രമാത്രമാണ്.
മാർക്കറ്റിൽ നിന്ന് ലഭിക്കുന്ന വെറും 4 രൂപ വില വരുന്ന കംഫർട്ടിന്റെ ഒരു ചെറിയ പാക്കറ്റ് വാങ്ങുകയും അത് ഒരു സ്പ്രേ ചെയ്യാൻ സാധിക്കുന്ന ബോട്ടിലിലേക്ക് ഒഴിക്കുകയും ഇളം ചൂടുവെള്ളം അതിൽ അല്പം ഒഴിച്ച് കുലുക്കി മിക്സ് ചെയ്യുകയും ചെയ്യേണ്ടതാണ്. ഇത്തരത്തിൽ ചെയ്തെടുത്ത മിശ്രിതം നമ്മുടെ വീട്ടിലെ ബാത്റൂമുകളിലും നമ്മുടെ ബെഡ്റൂമുകളിലെ കർട്ടനുകളിലും എല്ലാം തളിക്കുകയാണ് എങ്കിൽ എല്ലായിടത്തും പരിമളം ഉണ്ടാകുന്നതാണ്.
രണ്ടാമതായി കൊച്ചുകുട്ടികൾ ഉള്ള വീട്ടിൽ നേരിടേണ്ടിവരുന്ന ഒരു പ്രശ്നമാണ് അവർ കയ്യിൽ കടക്കാത്ത മോതിരം വിരലിലേക്ക് തള്ളി കയറ്റുകയും പിന്നീട് അത് അഴിച്ചെടുക്കാൻ സാധിക്കാത്ത രീതിയിൽ പെട്ടുപോവുകയും ചെയ്യുന്നത്. ഇത്തരത്തിൽ സംഭവിക്കുകയാണ് എങ്കിൽ അല്പം കനമുള്ള നൂല് മോതിരത്തിനെ അപ്പുറത്ത് കൂടി ചുറ്റിയെടുക്കുകയും ആ മോതിരം നിഷ്പ്രയാസം ഊരിയെടുക്കുകയും ചെയ്യാവുന്നതാണ്. നാം നമ്മുടെ അടുക്കളയിൽ വാങ്ങി വയ്ക്കുന്ന ചെറുനാരങ്ങ വളരെ പെട്ടെന്ന് ഉണങ്ങി പോകാറുണ്ട്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.