വീട്ടമ്മമാർ അടുക്കളയിൽ നേരിടേണ്ടിവരുന്ന ഏറ്റവും വലിയ ഒരു പ്രതിസന്ധിയാണ് പാത്രങ്ങളുമായി മല്ലിടുക എന്നത്. നമുക്ക് എപ്പോഴും അടുക്കളയിൽ പാത്രങ്ങൾ കഴുകേണ്ടതായി വരാറുണ്ട്. ഇത്തരത്തിൽ പാത്രങ്ങൾ കഴുകാനായി നാം എപ്പോഴും സ്റ്റീൽ സ്ക്രബ്ബറുകളെയാണ് ആശ്രയിക്കുന്നത്. ഇത്തരത്തിലുള്ള സ്ക്രബ്ബറുകൾ നമ്മുടെ കൈകൾക്ക് പലതരത്തിലുള്ള മുറിവുകളും ഉണ്ടാക്കാറുണ്ട്. നമ്മുടെ കൈകൾക്ക് ഈ സ്റ്റീൽ സ്ക്രബർ ഉപയോഗിക്കുമ്പോൾ ചെറിയ സ്ക്രാച്ച് ഉണ്ടാകുന്നത് നിത്യസംഭവം തന്നെയാണ്.
എങ്ങനെയാണ് ഇതിൽനിന്ന് ഒരു മോചനം നേടിയെടുക്കുക എന്നതല്ലേ നാം പലപ്പോഴും ചിന്തിക്കുന്ന ഒരു കാര്യം. ഒരു നിസ്സാര പോംവഴിയിലൂടെ നമുക്ക് ഇതിനെ ഒരു വലിയ പരിഹാരം കണ്ടെത്താവുന്നതാണ്. അതിനായി നമുക്ക് ആവശ്യം ഉപയോഗശൂന്യമായ ഒരു പ്ലാസ്റ്റിക് കുപ്പിയാണ്. മിനറൽ വാട്ടറിന്റെയോ വിനാഗിരിയുടെയോ ഒരു പഴയ കുപ്പി നാം എടുക്കേണ്ടതാണ്. അതിനുശേഷം നമുക്ക് ആവശ്യം ഒരു കോട്ടൺ ചരട് ആണ്. ഈ കോട്ടൻ ചരട് ഉപയോഗിച്ച് നമ്മുടെ കൈവശമുള്ള പഴയ സ്റ്റീൽ സ്ക്രബർ മുറുക്കി കെട്ടുക.
അതിനുശേഷം നാം പ്ലാസ്റ്റിക് കുപ്പി എടുക്കുകയും അതിന്റെ മുകൾഭാഗം വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ മുറിച്ചെടുക്കുകയും ചെയ്യേണ്ടതാണ്. ഇത്തരത്തിൽ മുറിച്ചെടുത്ത കുപ്പിയുടെ അഗ്രഭാഗത്തിന് ഉൾവശത്തേക്ക് ഈ സ്ക്രബർ കെട്ടിയത് കയറ്റി വയ്ക്കുകയും അതിന്റെ കെട്ടിന്റെ ചരടുകൾ കുപ്പിയുടെ വായ്ഭാഗത്തിനകത്ത് കൂടി പുറത്തേക്ക് എടുക്കുകയും കുപ്പിയുടെ മൂടി മുറുക്കി അടയ്ക്കുകയും ചെയ്യേണ്ടതാണ്.
ഇത്തരത്തിൽ മുറുക്കി അടയ്ക്കുന്നത് വഴി ആ സ്ക്രബർ കുപ്പിയുടെ അഗ്രഭാഗത്ത് മുറുകി ഇരിക്കുകയും എളുപ്പത്തിൽ നമുക്ക് പാത്രങ്ങൾ കഴുകിയെടുക്കാനായി സാധിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ ചെയ്യുമ്പോൾ നമ്മുടെ പാത്രങ്ങൾക്ക് നല്ല തിളക്കവും കൈകൾക്ക് മുറിവ് ഉണ്ടാകാതിരിക്കുകയും ചെയ്യുന്നു. ആ കുപ്പിയുടെ അടപ്പിന്റെ ഭാഗത്ത് അല്പം തുളകൾ ഇടുകയാണ് എങ്കിൽ ആ സ്ക്രബർ വളരെ പെട്ടെന്ന് ഉണങ്ങി കിട്ടുകയും ചെയ്യുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.