മിക്കപ്പോഴും സ്ത്രീകൾക്ക് രാവിലെ എഴുന്നേറ്റ് വരുന്ന സമയത്ത് അടുക്കളയിലേക്ക് കടക്കുമ്പോൾ തന്നെ ഒരു പ്രത്യേകമായി നെഗറ്റീവ് എനർജി ഉണ്ടാകുന്ന ഒരു രീതി ചിലപ്പോഴൊക്കെ കാണാറുണ്ട്. നിങ്ങളുടെ വീടുകളിലും ഈ രീതിയിലുള്ള ഒരു നെഗറ്റീവ് എനർജി ഉണ്ടാകുന്ന അവസ്ഥ കാണാറുണ്ട് എങ്കിൽ ഉറപ്പായും നിങ്ങൾക്കും ഈ വീഡിയോ വളരെയധികം ഉപകാരപ്പെടും. പ്രത്യേകിച്ചും അടുക്കളയിൽ ഇങ്ങനെയൊരു നെഗറ്റിവിറ്റി.
ഉണ്ടാകാനുള്ള പ്രധാന കാരണം അടുക്കളയിൽ കെട്ടിക്കിടക്കുന്ന പാത്രങ്ങളും വൃത്തികേടായി കിടക്കുന്ന ചില ഭാഗങ്ങൾ ആയിരിക്കാം. ഈ വീഡിയോയിൽ പറയുന്ന രീതിയിലുള്ള ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ നിങ്ങൾക്ക് അടുക്കളയിൽ പ്രത്യേകമായ ഒരു പോസിറ്റിവിറ്റി ഉണ്ടാക്കാനാകും. ദിവസവും അടുക്കളയിൽ നിന്നും ജോലി കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുന്ന സമയത്ത് അടുക്കള എപ്പോഴും വൃത്തിയായി.
ഇരിക്കുന്നു എന്ന് ഉറപ്പുവരുത്തണം. അടുക്കളയിലെ പാത്രം കഴുകാൻ ഉപയോഗിക്കുന്ന സിങ്കിനകത്ത് ഒരു പാത്രം പോലും അവശേഷിക്കാതെ മുഴുവനും കഴുകി വൃത്തിയാക്കി വെച്ച ശേഷം മാത്രം കിടക്കാൻ പോവുക. ഇങ്ങനെ ചെയ്തു വെച്ചാൽ ഉറപ്പായും രാവിലെ എഴുന്നേറ്റ് വരുന്ന സമയത്ത് പാത്രങ്ങൾ കാണേണ്ട ഒരു അവസ്ഥ ഉണ്ടാകാത്തത് കൊണ്ട് തന്നെ പോസിറ്റിവിറ്റി ഉണ്ടാകും.
അടുക്കളയിലെ സ്ലാബിന് മുകളിൽ പാത്രങ്ങളോ ആവശ്യമില്ലാത്ത കാര്യങ്ങൾ ഒന്നും നിരത്തി വയ്ക്കാതെ എപ്പോഴും അടുക്കളയിലെ സ്ലാബ് വൃത്തിയായി ക്ലീൻ ആക്കി വയ്ക്കുക. വേസ്റ്റ് ഇട്ടുവയ്ക്കുന്ന പാത്രങ്ങൾക്ക് ഒരു അടപ്പ് ഉണ്ടാകേണ്ടതും ഇത് എപ്പോഴും ക്ലീൻ ആക്കി വെക്കേണ്ടതും ആവശ്യമാണ്. ഓരോ തവണയും ഉപയോഗിച്ച പാത്രങ്ങൾ അപ്പോഴപ്പോൾ തന്നെ കഴുകി വെക്കുക. വീഡിയോ കാണാം.