മൂത്രത്തിൽ കല്ല് ഉണ്ടാവുന്ന ബുദ്ധിമുട്ട് പറയുന്ന ആളുകളെ നമുക്ക് പരിചയം ഉണ്ടാകും. എന്നാൽ ഈ മൂത്രത്തിൽ കല്ല് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് കിഡ്നി സ്റ്റോണുകളെ കൂടി ആണ്. ശരീരത്തിൽ മൂത്രം ഉണ്ടാക്കാൻ പ്രവർത്തിക്കുന്ന ഒരു അവയവം ആണ് കിഡ്നി. അതുകൊണ്ടുതന്നെ സാധാരണക്കാർ കിഡ്നി സ്റ്റോണുകളെ കൂടിയും മൂത്രത്തിൽ കല്ല് എന്ന് പറയാറുണ്ട്.
ഇത്തരം സ്റ്റോണുകൾ ഉണ്ടാകാൻ ഇടയാകുന്ന സാഹചര്യങ്ങളെ തിരിച്ചറിഞ്ഞ് അവ ഒഴിവാക്കാനാണ് നാം ശ്രമിക്കേണ്ടത്. ശരീരത്തിൽ യൂറിക്കാസിഡ് ഉയർന്ന അളവിൽ വർധിക്കുന്നത് കിഡ്നി സ്റ്റോണുകൾ ഉണ്ടാകാൻ ഇടയാക്കും. ചിലർക്ക് ഇത്തരം കല്ലുകൾ മൂത്രനാളിയിൽ തന്നെയാണ് കാണാറുള്ളത്. മറ്റു ചിലർക്ക് ഇത് മൂത്രസഞ്ചിയിലും കാണാം. കല്ലുകൾ എവിടെ കാണുന്നു ഏതു വലിപ്പത്തിലുള്ള കല്ലുകളാണ് ഉള്ളത്.
എന്നതിനെ അനുസരിച്ച് ആയിരിക്കും ചികിത്സകളുടെ കാഠിന്യവും വർധിക്കുന്നത്. പലപ്പോഴും ചെറിയ കല്ലുകൾ ആണ് നിങ്ങൾക്ക് മൂത്രത്തിൽ കാണുന്നത് എങ്കിൽ ഇവയെ ഒഴിവാക്കുന്നതിനായി കല്ലുരുക്കി എന്ന ചെടിയിലെ ഇലയും തണ്ടും ഒരുപോലെ തിളപ്പിച്ച് ദിവസവും കുടിക്കാം. എന്നാൽ കല്ലിന്റെ വലിപ്പം കൂടുന്തോറും ഇത്തരത്തിലുള്ള നാടൻ പ്രയോഗങ്ങൾ കൊണ്ട് ഉപയോഗമില്ലാത്ത അവസ്ഥ വരും.
ഈ സമയങ്ങളിൽ മരുന്നുകളും സപ്ലിമെന്റുകളും ഇതിനായി ഉപയോഗിക്കാം. പ്രധാനമായും നമ്മുടെ ഇന്നത്തെ ഭക്ഷണരീതി തന്നെയാണ് ഇത്തരം സ്റ്റോണുകൾ ഉണ്ടാകാനുള്ള കാരണമാകുന്നത്. പരമാവധിയും ഭക്ഷണത്തിൽ ഇലക്കറികളും പച്ചക്കറികളും ധാരാളമായി ജലാംശം ഉള്ള പച്ചക്കറികളും ഉൾപ്പെടുത്താം. ഇങ്ങനെ ഭക്ഷണവും വിവിധ ശൈലിയും വ്യായാമവും ശ്രദ്ധിച്ചാൽ തന്നെ ഒരു പരിധിവരെ ഇത്തരം ആരോഗ്യപ്രശ്നങ്ങളെ അകറ്റി നിർത്താം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.