കറികളിൽ മാത്രമല്ല ഇത് ഇനി മറ്റു പലതിനും ഉപയോഗിക്കാം

സാധാരണയായി മീൻകറിയിൽ ഉപയോഗിക്കുന്ന ഒരു പുളിയാണ് കുട പുളി. പല നാടുകളിലും ഈ പുളിക്ക് പല പേരിലാണ് അറിയപ്പെടുന്നത്. സാധാരണയായി മീൻ കറികളിൽ ഉപയോഗിക്കാറുണ്ട് എങ്കിലും ചില നാടുകളിൽ ഇത് പച്ചക്കറികൾ കറി വയ്ക്കുന്ന സമയത്തും ഉപയോഗിക്കാറുണ്ട്. കറികൾക്ക് രുചി കൂട്ടുന്നതിന് മാത്രമല്ല കുട ഉപയോഗിക്കുന്നത്. ശരീരത്തിലെ നീർക്കെട്ടുകളും ശരീരഭാരം.

   

കുറയ്ക്കുന്നതിനും എന്നിങ്ങനെ ഒരുപാട് ആരോഗ്യ പ്രശ്നങ്ങളിൽ നിയന്ത്രിക്കുന്നതിനും കുടപ്പുളി ഒരു പരിഹാരമാർഗമായി ഉപയോഗിക്കാവുന്നതാണ്. വായിൽ ഉണ്ടാകുന്ന പുണ്ണ് പോലുള്ള പ്രശ്നങ്ങളെ പരിഹരിക്കുന്നതിനും കുടപ്പുളി തിളപ്പിച്ച വെള്ളം കൊണ്ട് കവിൾ കൊള്ളുന്നത് ഉത്തമമാണ്. സാധാരണയായി കുടപ്പുളിയിൽ നിന്നും ആയുർവേദപരമായി ഒരുപാട് മരുന്നുകൾ ഉണ്ടാക്കാറുണ്ട്.

കുടപ്പുളിയുടെ തുണ്ട് മാംസളമായ ഭാഗം കുരു തൊലി ഇല വേര് എന്നിവയെല്ലാം പല കാര്യങ്ങൾക്കും ഉപയോഗിക്കാറുണ്ട്. കുളപ്പുള്ളിയുടെ കായ പറിച്ച് ഇതിന്റെ പുറംഭാഗം പൊളിച്ചടുത്ത് ഉണക്കി കറുപ്പിച്ച് സൂക്ഷിച്ചാണ് കറികളിൽ ഉപയോഗിക്കാനായി എടുക്കാറുള്ളത്. ഇത് തിളപ്പിച്ച് ഇതിന്റെ വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാനുള്ള ഒരു നല്ല മാർഗമായി ആളുകൾ കണക്കാക്കുന്നു.

ആയുർവേദപരമായി ഒരുപാട് രോഗങ്ങൾക്കുള്ള മരുന്നായി കുട പുളി ഉപയോഗിച്ചുവരുന്നു. ഇന്ന് പ്രമേഹ രോഗമുള്ള ആളുകളുടെ എണ്ണം വളരെയധികം വർദ്ധിച്ചു വരുന്നു. ഈ പ്രമേഹരോഗം നിയന്ത്രിക്കാൻ കൂടപ്പിള്ളി തിളപ്പിച്ച വെള്ളം കുടിക്കുന്നത് അല്ലെങ്കിൽ ഇത് നേരിട്ട് ചവച്ച് കഴിക്കുന്നതും നല്ലതാണ്. പച്ചക്കുടയിൽ ചതച്ച് ചമ്മന്തി ഉണ്ടാക്കി കഞ്ഞിയും കൂട്ടി കഴിക്കാൻ നല്ല രുചിയാണ്. കുടൽ സംബന്ധമായ പല രോഗങ്ങൾക്കും കുട പുളി മരുന്നായി ഉപയോഗിക്കാം. കൂടുതൽ അറിയുവാനായി വീഡിയോ മുഴുവനായും കാണുക.