ശരീരത്തിന്റെ പല ഭാഗങ്ങളിലും പല രീതിയിലും വേദനകൾ ഉണ്ടാകാമെങ്കിലും ഇതിനായി പലപ്പോഴും മരുന്നുകളെയാണ് ആഗ്രഹിക്കാറുള്ളത്. എന്നാൽ യഥാർത്ഥത്തിൽ ഇത്തരത്തിലുള്ള ചില പ്രശ്നങ്ങൾക്ക് നമ്മുടെ പ്രകൃതിയിൽ തന്നെ മരുന്നുകൾ ഉണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്. ഈ മരുന്നുകളെ തിരിച്ചറിഞ്ഞ് ഉപയോഗിക്കാനായി നിങ്ങൾ ശരീരത്തിന് വേദനയും ബുദ്ധിമുട്ടുകളും പൂർണമായും മാറിക്കിട്ടും.
ഇത്തരത്തിൽ ശരീരത്തിലെ വേദനകൾ ഇല്ലാതാക്കാൻ സഹായിക്കുന്നു ഒരു ഇലയാണ് എരിക്ക്. എരിക്ക് പറമ്പിലും വഴിയരികിലും എല്ലാം പലപ്പോഴും കണ്ടിട്ടുണ്ടാവും. എന്നാൽ ഈ ചെടിയുടെ ഇല എങ്ങനെയാണ് ശരിയായി ഉപയോഗിക്കുക എന്ന് അറിയാത്തതുകൊണ്ട് വിട്ടുകളഞ്ഞ പലരും ഉണ്ടായിരിക്കും. നിങ്ങൾക്ക് കാലിന്റെ ഉപ്പൂറ്റി ഭാഗത്താണ് വേദന അനുഭവപ്പെടുന്നത് എങ്കിൽ എനിക്കിന്റെ ഇല ഒരു പാത്രത്തിൽ.
വച്ച് നല്ലപോലെ ചൂടാക്കിയ ശേഷം അല്പം ഉപ്പ് വിതറി കൊടുത്ത് കാലിനു മുകളിൽ ചേർത്തു വയ്ക്കാം. മുൻപ് ആളുകൾ ഇഷ്ടിക നല്ലപോലെ ചൂടാക്കിയ ശേഷം ഇതിനുമുകളിൽ അല്പം ഉപ്പ് വിതറി കൊടുത്ത്, എരിക്കിന്റെ ഇല വെച് വേദനയുള്ള ഉപ്പൂറ്റി ഭാഗം ഇതിന് മുകളിൽ ആയി വെച്ച് കൊടുക്കാറുണ്ട്. ഇങ്ങനെ ചെയ്യുന്നത് വേദനയ്ക്കുള്ള ഒരു നല്ല സംഹാരി മാർഗ്ഗമാണ്.
കാലിന്റെ മുട്ടിനാണ് വേദന അനുഭവപ്പെടുന്നത് എങ്കിൽ എരിക്ക് ഇല അരച്ചെടുത്ത് അല്പം ഉപ്പും ചേർത്ത് വേദനയുള്ള ഭാഗങ്ങളിൽ കട്ടിയിൽ പുരട്ടി ഇടാം. ഇങ്ങനെ ചെയ്യുന്നത് വേദന കുറയ്ക്കാൻ സഹായകമാണ്. എരിക്കിന്റെ ഇലയും പൂവും കായും വേരും പോലും ഉപയോഗിക്കാമെങ്കിലും ഇതിന്റെ ശരിയായ രീതിയിൽ അറിഞ്ഞു മാത്രം ഉപയോഗിക്കാം. എരിക്കിന്റെ പശ ഉപയോഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധ വേണം. തുടർന്നും കൂടുതൽ അറിവിനായി വീഡിയോ മുഴുവനായി കാണുക.