തലയിൽ ചെറിയ രീതിയിൽ എങ്കിലും താരൻ പ്രശ്നങ്ങൾ തുടങ്ങുമ്പോൾ തല അമിതമായി ചൊറിച്ചിലും നീറ്റലും അനുഭവപ്പെടാറുണ്ട്. ഇത്തരത്തിലുള്ള താരൻ പ്രശ്നങ്ങൾ ചിലർക്ക് അമിതമായി വർദ്ധിച്ച് പുറ്റു പിടിച്ചതുപോലെയുള്ള അവസ്ഥ കാണാറുണ്ട്. നിങ്ങൾക്കും ഇത്തരത്തിലുള്ള താരം പ്രശ്നങ്ങൾ അമിതമായ രീതിയിൽ ഉണ്ടെങ്കിൽ ഒരു ഡോക്ടറുടെ നിർദ്ദേശം തന്നെ സ്വീകരിക്കാം.
എന്നാൽ ചില ആളുകൾ ബ്യൂട്ടിപാർലറുകളിലും മറ്റും പോയി കെമിക്കൽ ട്രീറ്റുകൾ ഇതിനുവേണ്ടി ചെയ്യാറുണ്ട്. യഥാർത്ഥത്തിൽ ഇത്തരത്തിലുള്ള ട്രീറ്റ്മെന്റുകൾ നിങ്ങൾക്ക് ഗുണത്തേക്കാൾ ഉപരി ദോഷമാണ് ഉണ്ടാക്കുന്നത്. ഈ തിരിച്ചറിവ് നിങ്ങൾക്ക് ഉണ്ടെങ്കിൽ വളരെ നിസ്സാരമായി നിങ്ങളുടെ വീട്ടുപരിസരത്തുള്ള ഈ ഇല ഉപയോഗിച്ച് നിങ്ങൾക്ക് താരൻ പ്രശ്നങ്ങൾ ഇല്ലാതാക്കാം.
പ്രകൃതിദത്തമായ മാർഗങ്ങൾ ആയതുകൊണ്ട് തന്നെ ഇതിനെ സൈഡ് എഫക്ടുകൾ ഉണ്ടാകില്ല. ഇങ്ങനെ താരനെ ഇല്ലാതാക്കാൻ നിങ്ങൾക്ക് വീട്ടിൽ മുരിങ്ങയില ഉപയോഗിച്ചുള്ള പ്രയോഗം നടത്താം. ഇതിനായി ഒരു വലിയ പാത്രം നിറയെ മുരിങ്ങയില തണ്ടുകളഞ്ഞ് ഉപയോഗിക്കാം. ഒരു മിക്സി ജാറിൽ ഇത് അല്പം കഞ്ഞി വെള്ളം ചേർത്ത് അരച്ച് ജ്യൂസ് ആക്കി എടുക്കാം. ഇത് ഒരു അരിപ്പയിലൂടെ അരിച്ചെടുത്ത ശേഷം.
ഒരു ചെറുനാരങ്ങയുടെ പകുതിഭാഗം നീര് പിഴിഞ്ഞ് മിക്സ് ചെയ്യാം, ഒപ്പം ഒരു ടീസ്പൂൺ വെളിച്ചെണ്ണ കൂടി ചേർക്കാം. ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും ഇത് ഉപയോഗിച്ച് തല നല്ലപോലെ മസാജ് ചെയ്യാം. തലയിൽ എണ്ണ തേച്ച ശേഷം ആണ് ഇങ്ങനെ ചെയ്യേണ്ടത്. ഇങ്ങനെ ചെയ്താൽ വളരെ നിസ്സാരമായി നിങ്ങളുടെ തലയിലുള്ള താരൻ പൂർണമായും ഇല്ലാതാകും. ഇനി ചൊറിഞ്ഞിരിക്കേണ്ട തലയിൽ നിന്നും കൈ എടുത്തോളൂ.