പ്രായമായ ആളുകൾക്ക് ഉണ്ടാകുന്ന മുട്ടുവേദന തേയ്മാനം എന്നിവ വളരെ പെട്ടെന്ന് മാറ്റിയെടുക്കാൻ സാധിക്കുന്നതല്ല കാരണം ഇവരുടെ പ്രായം കൂടുന്തോറും ഇവരുടെ ശരീരത്തിന് ഈ രോഗാവസ്ഥകളിൽ തരണം ചെയ്യാനുള്ള ശേഷി കുറവുണ്ടാകും. എത്രതന്നെ വലിയ ചികിത്സകൾ നൽകിയാലും പെട്ടെന്ന് ഇത്തരത്തിലുള്ള പ്രശ്നങ്ങളെ മാറ്റിയെടുക്കാൻ സാധിക്കില്ല. എന്നാൽ ചില ആളുകൾക്ക് ചില അത്യാവശ്യ ഘട്ടങ്ങളിൽ.
ഈ വേദന കുറയ്ക്കുന്നതിനും അല്പം ആശ്വാസം ലഭിക്കുന്നതിനും ഏതെങ്കിലും ആവശ്യങ്ങൾ കഴിയുന്നതുവരെ എങ്കിലും വേദന ഇല്ലാതാക്കുന്നതിനും വേണ്ടി ചില പ്രത്യേക ചികിത്സാ രീതികൾ ഇന്ന് നിലവിലുണ്ട്. ഇന്ത്യൻ മെഡിക്കൽ വിഭാഗം വളരെയധികം പുരോഗമിച്ചു എന്നതുകൊണ്ടുതന്നെ ഒരുപാട് പുതിയ ട്രീറ്റ്മെന്റുകൾ ഇന്ന് നമുക്കിടയിൽ നിലവിലുണ്ട്.
ഈ ചികിത്സാ മാർഗ്ഗങ്ങൾ ഉപയോഗിച്ചുകൊണ്ട് തന്നെ രണ്ടോ മൂന്നോ മാസത്തേക്ക് പോലും വേദന തിരിച്ചുവരാത്ത അവസ്ഥയിലേക്ക് ആക്കാൻ സാധിക്കും. ഇത്തരം ഒരു ചികിത്സാരീതിയിൽ ജനിക്കുലാർ ആർ എഫ് എന്നാണ് പറയുന്നത്. ഇത് ഒരു സർജറി അല്ല എന്നതുകൊണ്ട് തന്നെ എത്ര പ്രായമായ ആളുകൾക്കും ചെയ്യാവുന്നതാണ്. വേദനയുള്ള ഭാഗങ്ങളിലെ, അല്ലെങ്കിൽ തേയ്മാനം അനുഭവിക്കുന്ന ഭാഗത്ത് .
ചില ഞരമ്പുകളുടെ പ്രവർത്തനത്തിനെ നിർവീര്യം ആക്കുക എന്ന പ്രവർത്തിയാണ് ഇതിലൂടെ ചെയ്യുന്നത്. ഇങ്ങനെ ചെയ്യുന്നത് ഒരു നീഡിൽ ഉപയോഗിച്ചു കൊണ്ടാണ്. അതുകൊണ്ടുതന്നെ ഒരുപാട് പ്രയാസമൊന്നും അനുഭവിക്കേണ്ടതായോ റസ്റ്റ് എടുക്കേണ്ടതായോ ഇല്ല. ആ ഭാഗത്തെ ഞരമ്പുകളുടെ പ്രവർത്തനം ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഒരു മരുന്നിന്റെ പോലും ഉപയോഗമില്ലാതെ വളരെ പെട്ടെന്ന് വേദന ഇല്ലാതാകും. നിങ്ങൾക്കും ഇനി സുഖമായി നടക്കാം.