വേദനകൾ ശരീരത്തിന്റെ ഏത് ഭാഗത്ത് വേണമെങ്കിലും ഉണ്ടാകാം. എന്നാൽ പ്രധാനമായും കാലിന് ഉണ്ടാകുന്ന വേദന പലർക്കും അസഹനീയം ആയിരിക്കും. പ്രധാനമായും പുരുഷന്മാരെക്കാൾ കൂടുതലായി കാലുവേദന അനുഭവിക്കുന്നത് സ്ത്രീകൾ തന്നെയായിരിക്കും. ഇവരുടെ കാലുകൾക്ക് അമിതമായ ഈ വേദന ഉണ്ടാകാനുള്ള ഒരു കാരണം ഇവരുടെ ശരീരഭാരം കൂടുന്നത് തന്നെയായിരിക്കാം.
ശരീരത്തിന് ഒരു കിലോ ഭാരം കൂടിയാൽ തന്നെ കാലുകൾക്ക് അതിന്റെ ഇരട്ടി താങ്ങ് നൽകേണ്ടതായ അവസ്ഥ വരും. ശരീരത്തിന്റെ ഭാരം മുഴുവൻ താങ്ങുന്നത് നിങ്ങളുടെ കാലുകളാണ്. അതുകൊണ്ടുതന്നെ കാലുകൾക്ക് ഭാരം താങ്ങേണ്ട അവസ്ഥ വർദ്ധിക്കും തോറും വേദനയും കൂടി വരും. കാലിന്റെ ഉപ്പൂറ്റി വാദം എന്നിവിടങ്ങളിൽ ഉണ്ടാകുന്ന വേദനക്കെല്ലാം തന്നെ ഒരു പരിഹാരം അന്വേഷിച്ചു നടക്കുന്നവരായിരിക്കും.
പലരും. എന്നാൽ നിങ്ങൾക്ക് നിങ്ങളുടെ ചുറ്റുമുള്ള ചില പ്രകൃത മാർഗ്ഗങ്ങളിലൂടെ തന്നെ ഈ വേദനകൾ പരിഹരിക്കാം. ഇതിനായി അല്പം കർപ്പൂരാദി തൈലത്തിലേക്ക് കുതിർത്ത ഉലുവ പൊടിച്ചതോ പേസ്റ്റ് ആക്കിയതോ ചേർത്ത് കാലിന്റെ വേദനയുള്ള ഭാഗങ്ങളിൽ പുരട്ടിയിടാം. എരിക്കിന്റെ ഒരു ഇല എടുത്ത് നല്ലപോലെ ചൂടാക്കിയ ശേഷം ചെറുതായി കീറി ഒരു തുണിയിൽ കിഴി.
രൂപത്തിൽ കെട്ടി വേദനയുള്ള ഭാഗങ്ങളിൽ മസാജ് ചെയ്യാം. ഒരു ചെറുനാരങ്ങ പകുതി മുറിച്ചതിനുശേഷം ഇതിലേക്ക് അല്പം ഇന്ദുപ്പും ചേർത്ത് നല്ലപോലെ ചൂടാക്കിയെടുത്ത ശേഷം ഒരു തുണിയിൽ കിഴികിട്ടി വേദനയുള്ള ഭാഗങ്ങളിൽ ചൂട് കുത്തി കൊടുക്കാം. ഇങ്ങനെ ചെയ്യുന്നത് വഴി നിങ്ങളുടെ കാൽപാദത്തിൽ അനുഭവപ്പെടുന്ന വേദന പൂർണമായും ഇല്ലാതാകും. ഒരുപാട് സമയം നിന്നുകൊണ്ട് ജോലി ചെയ്യുന്നവർ ആണെങ്കിൽ ഇടയ്ക്ക് കാലുകൾക്ക് നല്ല റസ്റ്റ് കൊടുക്കുക.