നമ്മുടെ ജീവിതത്തിൽ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന ഒരു അവയവം എന്നുതന്നെ കാലുകളെ പറയാനാകും. ഏതൊരു അവയവത്തെയും പോലെ തന്നെ കാലുകളുടെ ആരോഗ്യത്തെക്കുറിച്ചും നാം ബോധവാന്മാരായിരിക്കണം. എപ്പോഴും കാലുകളെ മനോഹരമായി തന്നെ സൂക്ഷിക്കാൻ ശ്രദ്ധിക്കണം. അഴുക്കും പൊടിയും ചളിയും നിറഞ്ഞ ഒരു കാലാവസ്ഥയിലൂടെയാണ് നാം നടന്നുകൊണ്ടിരിക്കുന്നത്.
എന്നതുകൊണ്ട് തന്നെ കാലുകളിൽ വലിയതോതിൽ അഴുക്ക് പെടരാനുള്ള സാധ്യതയുണ്ട്. ഇത്തരത്തിലുള്ള അഴുക്കും അണുക്കളും മൂലം തന്നെ കാലുകളിൽ ഇരുണ്ട നിറം പ്രത്യക്ഷപ്പെടുന്നതും കാണാം. പൊടിപടലങ്ങൾ ധാരാളമായി കാലിൽ പറ്റിപ്പിടിക്കുന്നതും ഇത്തരത്തിലുള്ള ഇരുണ്ട നിറം ഉണ്ടാകാൻ കാരണമാകും. നിങ്ങളുടെ കാൽപാദങ്ങളെ മനോഹരമാക്കി മാറ്റാനും കാൽപാദങ്ങളുടെ നിറവും മൃദുത്വവും.
വർധിപ്പിക്കുന്നതിനും വീട്ടിൽ തന്നെ ചില പൊടിക്കൈകൾ പ്രയോഗിക്കാം. ഇതിനായി നിങ്ങളുടെ അടുക്കളയിലുള്ള രണ്ട് വസ്തുക്കൾ മാത്രമാണ് ആവശ്യമായി വരുന്നത്. ഒരു ചെറുനാരങ്ങയുടെ പകുതിഭാഗം മുറിച്ചെടുക്കാം. ഒരു പാത്രത്തിലേക്ക് ഒന്ന് രണ്ടോ ചെറിയ ടീസ്പൂൺ അളവിൽ ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുക. ഇതിലേക്ക് ചെറുനാരങ്ങയുടെ നീര് പിഴിഞ്ഞ് ഒഴിച്ച് ചേർക്കാം.
ഇത് നല്ലപോലെ ഇളക്കി യോജിപ്പിക്കുമ്പോൾ ഇതിൽ ഒരു പദ ഉണ്ടാകുന്നത് കാണാം. ഈ മിക്സ് നിങ്ങളുടെ കാൽപാദങ്ങൾക്ക് മുകളിലും താഴെയുമായി നല്ല രീതിയിൽ തന്നെ മസാജ് ചെയ്തു കൊടുക്കണം. കാൽപാദങ്ങൾ നല്ലപോലെ കഴുകിയ ശേഷം മാത്രം ഇത്തരത്തിൽ മസാജ് ചെയ്യുക. ഈ പ്രവർത്തി സ്ഥിരമായി എല്ലാദിവസവും നിങ്ങൾ ചെയ്യുകയാണ് എങ്കിൽ വലിയ രീതിയിൽ തന്നെ നിങ്ങളുടെ കാൽപാദങ്ങൾക്ക് മൃതത്വവും ഭംഗിയും വർദ്ധിക്കുന്നത് കാണാം. മനോഹരമായ കാൽപാദം ഇനി നിങ്ങൾക്കും സ്വന്തമാക്കാം.