ശ്വാസനാളിൽ കഫം അടിഞ്ഞു കൂടുന്നതിന്റെ ഭാഗമായി തുടർച്ചയായി കഫക്കെട്ട് ജലദോഷം ചുമ പോലുള്ള ആസ്വാസ്ഥതകൾ ഉണ്ടാകാം. പ്രധാനമായും സൈനസൈറ്റിസ് ബുദ്ധിമുട്ടും മൂലം ഇത്തരത്തിലുള്ള അസ്വസ്ഥത സാധാരണയായി കണ്ടുവരാറുണ്ട്. നിങ്ങൾക്കും ഇത്തരത്തിലുള്ള അസ്വസ്ഥതകൾ ഉണ്ട് എങ്കിൽ തീർച്ചയായും നിങ്ങളുടെ ജീവിതശൈലിയിൽ അല്പം മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്.
പ്രധാനമായും ഇത്തരം അസ്വസ്ഥത ഉണ്ടാകാൻ ഒരു കാരണം കാലാവസ്ഥ വ്യതിയാനം ആകുന്നു. പെട്ടെന്ന് ഉണ്ടാകുന്ന കാലാവസ്ഥ വ്യതിയാനങ്ങൾ നമ്മുടെ ശരീരത്തിന്റെ താപനിലയെ ബാധിക്കുകയും, ഇത് മൂലം ചില അലർജി പ്രശ്നങ്ങളുണ്ടാവുകയും ജലദോഷം കഫക്കെട്ട് എന്നിവ വിട്ടുമാറാതെ ശരീരത്തിൽ നിലനിൽക്കുകയും ചെയ്യും. മഴക്കാലം ആകുമ്പോൾ ആളുകൾ നല്ലപോലെ ഉണങ്ങാതെ തന്നെ വസ്ത്രങ്ങൾ എടുത്ത് ധരിക്കുന്ന ഒരു ശീലം ഉണ്ടായിരിക്കും. എന്നാൽ ഇത്തരത്തിൽ ശരിയായി ഉണങ്ങാത്ത വസ്ത്രങ്ങൾ ധരിക്കുമ്പോൾ.
നിങ്ങളുടെ ശരീരത്തിൽ തണുപ്പ് നിലനിൽക്കുകയും, ഇതുമൂലം ശ്വാസ സംബന്ധമായ ബുദ്ധിമുട്ടുകളും കഫക്കെട്ട് ജലദോഷം പോലുള്ള അസ്വസ്ഥതകളും. എപ്പോഴും നല്ലപോലെ വെയിൽ കൊണ്ട് ഉണങ്ങിയതും തേച്ചെടുത്തതുമായ വസ്ത്രങ്ങൾ ധരിക്കുക. പരമാവധിയും തണുത്ത ആഹാരങ്ങൾ ഒഴിവാക്കുക. വിറ്റാമിൻ സി ധാരാളമായി അടങ്ങിയ പഴവർഗ്ഗങ്ങൾ ഭക്ഷണത്തിന്റെ ഭാഗമാക്കാം. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന രീതിയിലുള്ള ഭക്ഷണങ്ങൾ ധാരാളമായി കഴിക്കുക.
ചെറു മത്സ്യങ്ങൾ കഴിക്കുന്നവരുടെ നിങ്ങൾ ശരീരത്തിന് ഒരുപാട് തരത്തിലുള്ള പ്രതിരോധശേഷി ലഭിക്കും. ഓട്ടോ ഇമ്മ്യൂൺ അവസ്ഥ കൊണ്ട് ഉണ്ടാകുന്ന ശ്വാസ ബുദ്ധിമുട്ടുകളും ഉണ്ടാകാം. സമയം തെറ്റി കുളിക്കുന്ന ചിലർക്ക് ഈ പ്രശ്നം ഉണ്ടാക്കും. ചിലർക്ക് ടോൺസിലെ സംബന്ധമായ പ്രശ്നങ്ങൾ കൊണ്ടും ഇത്തരം അസ്വസ്ഥതകൾ അനുഭവപ്പെടാം. നിങ്ങളുടെ ശരീരത്തിൽ ഉണ്ടായ ഈ അവസ്ഥയുടെ കാരണം അറിഞ്ഞ് ചികിത്സിക്കാം.