ഒരുപാട് ആയുർവേദ ഗുണങ്ങളുള്ള ചെടികൾ നമുക്ക് ചുറ്റും തന്നെ പ്രകൃതിയിൽ കാണപ്പെടുന്നുണ്ട്. എന്നാൽ ഇവയുടെയെല്ലാം യഥാർത്ഥ ഗുണം നമുക്ക് അറിയാത്തതുകൊണ്ടാണ് പലപ്പോഴും ഇവയെ അവഗണിച്ച് വിട്ടു കളയുന്നത്. യഥാർത്ഥത്തിൽ ഈ ചെടികളുടെയെല്ലാം ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങളുടെ വീട്ടുമുറ്റം നിറയെ ചെടികൾ വളർത്താൻ നിങ്ങളും തയ്യാറാകും.
പ്രത്യേകിച്ച് ഇന്ന് നിങ്ങൾ മനസ്സിലാക്കേണ്ട ഒരു ചെടി ശങ്കുപുഷ്പമാണ്. വലിപ്പത്തിൽ വളരെ ചെറുതാണ് എങ്കിലും ഇതിന്റെ ആയുർവേദ ഗുണങ്ങൾ വളരെ വലുതാണ്. ഇതിന്റെ ചെടിയും ഇലയും പൂക്കളും വേരും ഒരുപോലെ നമുക്ക് ഉപയോഗിക്കാൻ സാധിക്കും. ശരീരത്തിൽ ഉണ്ടാകുന്ന ഒരുപാട് പ്രശ്നങ്ങൾക്ക് ഒരു നല്ല പരിഹാരമായി ഈ ശങ്കുപുഷ്പം ഉപയോഗിക്കാം.
പ്രധാനമായും അമിതഭാരമുള്ള ആളുകൾക്ക് ഈ ശംഖുപുഷ്പം ദിവസവും രാവിലെ വെറും വയറ്റിൽ ചായ രൂപത്തിൽ ഉണ്ടാക്കി കുടിക്കുന്നത് ഭാരം കുറയ്ക്കാൻ സഹായിക്കും. ശരീരത്തിന്റെ ദഹനസംബന്ധമായ ബുദ്ധിമുട്ടുകൾക്കും ഈ ശങ്കുപുഷ്പം ഒരു പരിധിവരെ സഹായമാകും. ചർമ്മ സംരക്ഷണം ആഗ്രഹിക്കുന്ന ആളുകളാണ് എങ്കിലും ശംഖുപുഷ്പം പല രീതിയിലും ഉപയോഗിക്കാം. എല്ലായിപ്പോഴും ലഭിക്കുന്ന ഒരു പുഷ്പമല്ല എന്നതുകൊണ്ട് തന്നെ ഇത് ഉണക്കി സൂക്ഷിക്കുകയാണ് എങ്കിൽ ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കാവുന്നതാണ്.
തലേദിവസം രാത്രിയിൽ നല്ലപോലെ തിളപ്പിച്ച ഒരു ഗ്ലാസ് വെള്ളത്തിലേക്ക് രണ്ടു മൂന്നു ശങ്കുപുഷ്പത്തിന്റെ പൂക്കൾ ഇട്ടുവയ്ക്കുക. രാവിലെ നിങ്ങൾക്ക് ഇത് ചൂടാക്കിയോ അല്ലാതെയോ കുടിക്കാം. ഇങ്ങനെ കുടിക്കുന്നത് ശരീരത്തിലെ പലതരത്തിലുള്ള മെറ്റബോളിസത്തിനും സഹായിക്കും. മാത്രമല്ല ചർമ്മത്തിന് പുറത്തുണ്ടാകുന്ന മുറിവുകളും ഉണങ്ങാത്ത പഴുപ്പുകളോ പോലുമില്ലാതാക്കാൻ ശങ്കുപുഷ്പം എന്ന കാച്ചി ഉപയോഗിക്കാം. ശങ്കുപുഷ്പം പാൽ കഷായം വച്ച് കുടിക്കുന്നത് ശരീരത്തിന് ഒരുപാട് ഗുണം ചെയ്യും.