പ്രധാനമായും ഇന്നത്തെ ജങ്ക് ഫുഡ് സംസ്കാരം തന്നെയാണ് നിങ്ങളെ ഒരു വലിയ രോഗിയാക്കി മാറ്റുന്നത്. നിങ്ങളുടെ ശരീരത്തിൽ കാൻസർ കോശങ്ങളെ കൂടുതൽ ശക്തി പ്രാപിക്കുന്നതും ഈ ജങ്ക് ഫുഡുകളിലൂടെ ശരീരത്തിലേക്ക് എത്തുന്ന ചില വിഷമായ പദാർത്ഥങ്ങൾ ആണ്. പ്രത്യേകിച്ചും ലിവർ രോഗികൾക്കും ലിവർ സിറോസിസ് പോലുള്ള അവസ്ഥകൾ ഉള്ളവർക്കും കരളിന് കാൻസർ ബാധിക്കാനുള്ള സാധ്യത.
വളരെ കൂടുതലാണ്. ഇന്ന് മദ്യപാനം മാത്രമല്ല ലിവർ രോഗികൾ ഉണ്ടാകാനുള്ള കാരണം. നമ്മുടെ ഇന്നത്തെ ഭക്ഷണ സംസ്കാരവും ജീവിതശൈലിയും തന്നെ കരൾ രോഗികളുടെ എണ്ണം വർധിക്കാൻ ഇടയാക്കുന്നു. ഇന്ന് ഒരുപാട് തരത്തിലുള്ള പുതിയ ചികിത്സ മാർഗ്ഗങ്ങൾ ആരോഗ്യമേഖലയിൽ ഉണ്ട് അതുകൊണ്ടുതന്നെ പല രീതിയിലും നിങ്ങൾക്ക് നിങ്ങളുടെ രോകാവസ്ഥയെ മാറ്റാൻ സാധിക്കും.
ലിവർ സിറോസിസ് ബാധിച്ചോ അല്ലെങ്കിൽ ക്യാൻസർ ബാധിച്ചു നിങ്ങളുടെ കരൾ വീർത്ത് തടിച്ച ഒരു അവസ്ഥയിലായിരിക്കും ഉണ്ടായിരിക്കുക. ഈ അവസ്ഥയിൽ ഒരിക്കലും സർജറി വഴി കരൾ ട്രാൻസ്പ്ലാലേഷൻ ചെയ്യാൻ സാധിക്കില്ല. എന്നാൽ ഇന്നത്തെ ചികിത്സായ രീതി അനുസരിച്ച് കരളിനെ അതിന്റെ വലിപ്പം ചുരുക്കി കൊണ്ടുവന്ന് ഒരു സർജറിക്ക് വേണ്ടി തയ്യാറാക്കാൻ സാധിക്കും.
കരളിനെ പൂർണമായും മാറ്റിവയ്ക്കുക എന്നത് മാത്രമാണ് ക്യാൻസർ ബാധിച്ചാൽ ചെയ്യാൻ ആകുന്ന നല്ല മാർഗ്ഗം. ചെറിയ ഒരു പീസ് മാത്രം മാറ്റിവെച്ച് ഇതിലൂടെ പൂർണ്ണമായ ഒരു കരളിന്റെ രൂപം ഉണ്ടാക്കിയെടുക്കാൻ ഇന്നത്തെ ചികിത്സാ മാർഗ്ഗങ്ങൾക്ക് സാധ്യമാണ്. കരൾ അത്തരത്തിലുള്ള ഒരു അവയവം ആണ് എന്നത് തന്നെയാണ് ഇതിനെ കൂടുതൽ സഹായകമാകുന്നത്. നിങ്ങൾക്കും ഒരു കരൾ രോഗിയാണോ എന്ന ലക്ഷണങ്ങൾ ശരീരത്തിൽ കാണാനാകും.