ശരീരത്തിലെ ജലാംശം കുറയുന്ന സമയത്ത് ശരീരം ചിലപ്പോഴൊക്കെ മൂത്രത്തിലൂടെ ഇതിന്റെ ബുദ്ധിമുട്ടുകൾ പ്രകടമാക്കാറുണ്ട്. എന്നാൽ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ കൂടുന്ന സമയത്ത് നിങ്ങളുടെ കിഡ്നികളുടെ ആരോഗ്യം പൂർണമായും സുരക്ഷിതമാണോ എന്ന് ഒന്ന് മനസ്സിലാക്കിയിരിക്കണം. കാരണം കിഡ്നി സംബന്ധമായ ചില രോഗങ്ങളുടെ ഭാഗമായി മൂത്രത്തിന്റെ അളവ് കുറയുന്നതിനും.
മൂത്രത്തിന്റെ നിറത്തിൽ വ്യത്യാസമുണ്ടാകുന്നതിനും, മൂത്രമൊഴിക്കുന്ന സമയം ഗ്യാപ്പ് വ്യത്യാസം വരുന്നത് എന്നിങ്ങനെയുള്ള ലക്ഷണങ്ങളെല്ലാം പ്രകടമാകാറുണ്ട്. പ്രധാനമായും നമ്മുടെ ഇന്നത്തെ ജീവിതശൈലി അത്ര ആരോഗ്യകരമായ ഒന്നല്ല എന്നതുകൊണ്ട് തന്നെ ഇത്തരം ബുദ്ധിമുട്ടുകൾ ഒക്കെ വളരെ വലിയ കാണപ്പെടുന്നു. ദിവസവും നിങ്ങൾ ആരംഭിക്കുന്ന സമയം മുതൽ കിടക്കുന്ന സമയം വരെയും.
കൃത്യമായ അളവിൽ ശരീരത്തിന് ജലാംശം നൽകിയിരിക്കണം.ഏറ്റവും കുറഞ്ഞത് ഒരു ദിവസത്തിൽ 12 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാനായി ശ്രമിക്കുക. ശരീരത്തിലേക്ക് അമിതമായി എത്തുന്ന പ്രോട്ടീനും, കാൽസ്യവും, യൂറിക്കാസിഡ് എല്ലാം ചില സമയങ്ങളിൽ കൂടിച്ചേർന്നു അല്ലാതെയും കല്ലുകൾ ആയി രൂപം പ്രാപിക്കാനുള്ള സാധ്യതകളുണ്ട്. നിങ്ങൾക്ക് ഇത്തരത്തിൽ കിഡ്നിയിൽ കല്ലുകൾ ഉണ്ടാകുന്ന സമയത്ത് മൂത്രം പോകുന്ന സമയത്ത് വേദന അനുഭവപ്പെടാം.
ചില ആളുകൾക്ക് ഇത്തരം സ്റ്റോറുകളുടെ ഭാഗമായി ഉണ്ടാകുന്ന വേദന അതികഠിനമായി അനുഭവപ്പെടും. ബാർലി തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഈ പ്രശ്നത്തിന് ഒരു നല്ല പരിഹാരമാണ്. കരിക്കിൻ വെള്ളം കുടിക്കുന്നതും ഒരു പരിധിവരെ മൂത്രത്തിൽ കല്ല് ഉണ്ടാകുന്നത് തടയാൻ സഹായിക്കും. ദിവസവും ഭക്ഷണത്തിനോടൊപ്പം അല്ലാതെ ധാരാളമായി വെള്ളം കുടിക്കാൻ ശ്രമിക്കുക. ശരീരത്തിന് അത്ര അനുയോജ്യം അല്ലാത്ത രീതിയിലുള്ള ഭക്ഷണപദാർത്ഥങ്ങൾ എല്ലാം പരമാവധിയും ഒഴിവാക്കാം.