ഒരു പകർച്ചവ്യാധിയേക്കാൾ വേഗതയിൽ ആളുകളെ ബാധിക്കുന്ന ഒരു രോഗാവസ്ഥയായി ഫാറ്റി ലിവർ ഇന്ന് മാറിക്കഴിഞ്ഞു. അത്രയേറെ ആളുകളിൽ സർവ്വസാധാരണമായി ഇന്ന് ഫാറ്റിലിവർ കാണുന്നു. ഇത്തരത്തിൽ ഫാറ്റി ലിവറിനെ ഒരു പൊതുയോഗം ആക്കി മാറ്റിയത് നമ്മുടെ ഇന്നത്തെ ജീവിതശൈലി തന്നെയാണ്. ജീവിതശൈലിൽ ഒരുപാട് തരത്തിലുള്ള അനാരോഗ്യകരമായ സാധ്യതകൾ ഇന്ന് വർദ്ധിച്ചുവരുന്നു. പ്രത്യേകിച്ചും ഒരു ഫാസ്റ്റ് ഫുഡ് സംസ്കാരത്തിലേക്ക് നാം വളരെയധികം മാറിക്കഴിഞ്ഞു.
പാചകം ചെയ്ത് ഉണ്ടാക്കാനുള്ള സമയമില്ല എന്ന രീതിയിലേക്ക് നമ്മുടെ ജോലികളും ജീവിതശൈലിയും മാറി. എന്നതുകൊണ്ടുതന്നെ കടകളിൽ നിന്നും പാക്ക് ചെയ്ത് കിട്ടുന്ന ഭക്ഷണങ്ങൾ വാങ്ങി കഴിക്കുന്ന രീതിയാണ് അധികവും കാണപ്പെടുന്നത്.എന്നാൽ വളരെ എളുപ്പത്തിൽ നമ്മുടെ വയറിനകത്തേക്ക് എത്തുന്ന ഈ ഭക്ഷണങ്ങൾ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന വളരെ മോശം സാഹചര്യമാണ്. പ്രത്യേകിച്ചും ഈ ഭക്ഷണങ്ങളിൽ നിന്നുള്ള കൊഴുപ്പ് നമ്മുടെ ശരീരത്തിന്റെ വയറിനകത്ത് അടിഞ്ഞുകൂടുന്നു.
ഈ കൊഴുപ്പ് കരളിനെ കേന്ദ്രീകരിച്ച് അറിഞ്ഞുകൂടുന്നതാണ് ഫാറ്റി ലിവർ എന്ന അവസ്ഥയ്ക്ക് കാരണമാകുന്നത്. കരളിനെ ചുറ്റുമായി മഞ്ഞനിറത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടി കരളിന്റെ പ്രവർത്തനത്തെ ക്ഷയിപ്പിക്കുന്ന അവസ്ഥ ഫാറ്റി ലിവർ. മിക്കപ്പോഴും ഈ ഫാറ്റി ലിവർ എന്ന അവസ്ഥയ്ക്ക് ലക്ഷണങ്ങൾ കുറവാണ് എന്നതുകൊണ്ട് തന്നെ കണ്ടുപിടിക്കാൻ വളരെയധികം താമസം ഉണ്ടാകുന്നു. അതുകൊണ്ടുതന്നെ ചികിത്സകളും വൈകുന്നു.
കൊഴുപ്പ് മാത്രമല്ല അമിതമായി മധുരമുള്ള ഭക്ഷണങ്ങളും അമിതമായി മസാല അടങ്ങിയ ഭക്ഷണങ്ങളും കഴിക്കുന്നതും മൈദ വെളുത്ത അരി എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും ഈ ഫാറ്റി ലിവറിന് സാധ്യത ഒരുക്കുന്നു. നിങ്ങളുടെ ജീവിതശൈലിയും ഭക്ഷണരീതിയും ആരോഗ്യകരമായി മാറ്റേണ്ട സമയം കഴിഞ്ഞിരിക്കുന്നു.