തലവേദനകൾക്ക് തലയ്ക്ക് പുറമേ ബാമുകളും വേദനസംഹാരികളും കഴിക്കുന്ന ഒരുപാട് ആളുകൾ ഉണ്ടായിരിക്കും. എന്നാൽ യഥാർത്ഥത്തിൽ നിങ്ങൾക്ക് മൈഗ്രേൻ തലവേദനകൾ ഉണ്ടാകുന്നതിന്റെ അടിസ്ഥാന കാരണം തിരിച്ചറിയാത്തത് കൊണ്ടാണ് ഇത്തരത്തിലുള്ള മരുന്നുകളും വേദനസംഹാരികളും ഉപയോഗിക്കുന്നത്. പ്രധാനമായും മൈഗ്രേൻ തലവേദനകൾ ഉണ്ടാകുന്നതിന്റെ അടിസ്ഥാന കാരണം തിരിച്ചറിഞ്ഞാൽ ഇത്തരത്തിലുള്ള മരുന്നുകളോ ഭാമുകളോ നാം ഉപയോഗിക്കില്ല.
കൃത്യമായി മൈഗ്രേൻ തലവേദനകൾ ഉണ്ടാകുന്നതിനു മുൻപായി ഇവർക്ക് ഇവരുടെ ശരീരത്തിൽ ചില ലക്ഷണങ്ങൾ കാണാനാകും. ഇത്തരം ലക്ഷണങ്ങളെ ഓറ എന്നാണ് പറയാറുള്ളത്. പ്രധാനമായും കണ്ണിന് ചെറിയ രീതിയിലുള്ള ഒരു മങ്ങൽ അനുഭവപ്പെടുക, തലയ്ക്ക് ഒരു കനം അനുഭവപ്പെടുക, എന്നിങ്ങനെ ഒരുപാട് തരത്തിലുള്ള ലക്ഷണങ്ങൾ ഇവരുടെ ശരീരത്തിൽ കാണാം. തലയുടെ ഒരു ഭാഗത്ത് മാത്രമായി കഠിനമായ വേദന അനുഭവപ്പെടുന്ന അവസ്ഥയാണ് മൈഗ്രേൻ തലവേദനകളിൽ അധികവും കാണപ്പെടുന്നത്.
നിങ്ങൾ ശരീരത്തിൽ ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ഉണ്ടാകുന്നതിന് മുൻപായി ചില കാരണങ്ങൾ ഇതിനെ പ്രതി ഉണ്ടാകാം. കൃത്യമായി പറയുകയാണെങ്കിൽ ഉറക്കം ശരിയായ രീതിയിൽ ആകാത്ത അവസ്ഥ കൊണ്ട് മിക്കവാറും ആളുകൾക്കും മൈഗ്രേൻ തലവേദനകൾ ഉണ്ടാകാം. കൃത്യമായ സമയങ്ങളിൽ ഭക്ഷണം കഴിക്കാത്ത അവസ്ഥയും മൈഗ്രേനെ കാരണമാകും. ഒരുപാട് ടെൻഷനും സ്ട്രെസ്സും ഉള്ള ആളുകൾക്കും മൈഗ്രൈൻ തലവേദനകൾ ഉണ്ടാകാം.
ഇത്തരം മൈഗ്രേൻ തലവേദനയുടെ അടിസ്ഥാന കാരണം എന്നത് മിക്കപ്പോഴും നിങ്ങളുടെ ദഹന വ്യവസ്ഥ തന്നെയാകും. ദഹന വ്യവസ്ഥയിലെ നല്ല ബാക്ടീരികളുടെ പ്രവർത്തനരഹിതമായ അവസ്ഥയോ കൃത്യമായി ദഹനം നടക്കാത്ത അവസ്ഥയോ മൈഗ്രേൻ തലവേദനകൾ ഉണ്ടാകാൻ കാരണമാകും. നിങ്ങൾക്ക് മൈഗ്രേൻ ഉണ്ടെങ്കിൽ ചികിത്സിക്കേണ്ടത് നിങ്ങളുടെ ദഹന വ്യവസ്ഥയെ ആണ്.