പ്രായം കുറവാണ് എങ്കിലും ചിലർക്കെങ്കിലും മുഖത്ത് ചർമ്മത്തിൽ വീഴുന്ന ചുളിവുകളും പാടുകളും മൂലം തന്നെ കൂടുതൽ പ്രായാധിക്കാൻ തോന്നാറുണ്ട്. ഇത്തരത്തിൽ നിങ്ങളുടെ മുഖത്ത് ഒരുപാട് പ്രായം തോന്നുന്ന രീതിയിലുള്ള ധർമ്മമാണ് നിങ്ങൾക്ക് ഉള്ളത് എങ്കിൽ തീർച്ചയായും നിങ്ങളുടെ ജീവിതശൈലിയിൽ വരുത്തേണ്ട ചില മാറ്റങ്ങളെ കുറിച്ച് നിങ്ങൾ ബോധവാന്മാരായിരിക്കണം. പ്രത്യേകിച്ചും അമിതമായി വണ്ണം വെക്കുന്ന ആളുകളാണ് എങ്കിൽ പിന്നീട് ശരീരത്തിന്റെ ഭാരം കുറയുന്ന സമയത്ത്.
ഒരുപാട് ചുളിവുകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ ചർമ്മത്തിൽ ഒരുപാട് ചുളിവുകളും പാടുകളും വരാതിരിക്കുന്നതിന് വേണ്ടി ഒരുപാട് വണ്ണം വയ്ക്കുക എന്ന അവസ്ഥയിലേക്ക് എത്തിച്ചേരാതിരിക്കുക. ചില രോഗങ്ങളുടെ ഭാഗമായും ഇത്തരത്തിൽ ചർമ്മത്തിൽ ചുളിവുകൾ ഉണ്ടാകാറുണ്ട്. മറ്റുള്ളവരുടെ ജീവിത സംരക്ഷണത്തിനു വേണ്ടി നിങ്ങളുടെ സമയം ചെലവഴിക്കാതെ സ്വന്തം ശരീരത്തിന്റെ ആരോഗ്യവും സംരക്ഷണവും നിങ്ങളും കണക്കിലെടുക്കേണ്ടതുണ്ട്.
മിക്കവാറും അമ്മമാരെല്ലാം ചെയ്യുന്ന ഒരു വലിയ തെറ്റാണ് അവരുടെ കുടുംബത്തിലുള്ള മറ്റുള്ള ആളുകളുടെ ആരോഗ്യത്തിന് വേണ്ടി ഇവരുടെ സമയവും ആരോഗ്യവും നഷ്ടപ്പെടുത്തും എന്നത്. അതുകൊണ്ടുതന്നെ ആരോഗ്യ സംരക്ഷണം എന്നത് ഒരു കുടുംബത്തിലുള്ള എല്ലാവരും ഒരുപോലെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. മദ്യപാനം പുകവലി എന്നീ ശീലമുള്ള ആളുകൾക്കും ചർമ്മത്തിൽ ഒരുപാട് ചുളിവുകളും പാടുകളും വളരെ പെട്ടെന്ന് തന്നെ ഉണ്ടാകുന്നത് കാണാനാകും.
ആളുകളും ഫാസ്റ്റ് ഫുഡ് സംസ്കാരവും ബേക്കറി ഭക്ഷണങ്ങളും ഹോട്ടൽ ഭക്ഷണം ആശ്രയിച്ച് ജീവിക്കുന്നവരാണ്. ഈ കാരണങ്ങൾ കൊണ്ട് തന്നെ ഇവരുടെ ചർമ്മത്തിലും ശരീരത്തിലും ഒരുപോലെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും. വിറ്റമിൻ എ യുടെ കുറവുകൊണ്ട് നിങ്ങളുടെ ചർമ്മത്തിൽ ഒരുപാട് കുരുക്കളും പാടുകളും ഉണ്ടാകാം. അതുകൊണ്ട് ചമ്മലമായ പ്രശ്നങ്ങളുണ്ടാകുന്ന സമയത്ത് വിറ്റമിൻ എ ഒരുപാട് ഉള്ള ക്യാരറ്റ് ബീറ്റ്റൂട്ട് എങ്ങനെയെല്ലാം ജ്യൂസ് ഉണ്ടാക്കി കുടിക്കുന്നത് വലിയ മാറ്റം ഉണ്ടാകും. സ്കിന്നിൽ ഉണ്ടാകുന്ന ഇത്തരത്തിലുള്ള ഡ്രൈനെസും ചുളിവും മാറ്റുന്നതിന് വേണ്ടി അല്പം പഞ്ചസാരയിലേക്ക് ഒലിവോയിൽ വെളിച്ചെണ്ണയോ ചേർത്ത് ചർമ്മത്തിന് പുറത്ത് സ്ക്രബ്ബ് ചെയ്യുന്നതുകൊണ്ട് .
വലിയ മാറ്റം ഉണ്ടാകും. ഇത് ചർമ്മത്തിലെ ഡെഡ് സെല്ലുകളെ ഒഴിവാക്കാൻ സഹായിക്കും. തൈരും നിങ്ങൾക്ക് മുഖത്ത് ചർമ്മത്തിൽ മറ്റെവിടെയെങ്കിലും ഇത്തരത്തിലുള്ള പാടുകൾ ഉണ്ടാകുന്നിടത്ത് ഉപയോഗിക്കുന്നത് ഉപകാരപ്രദമാകും. എത്ര തന്നെയാണെങ്കിലും ചർമ്മത്തിനു പുറത്ത് ഉപയോഗിക്കുന്ന മരുന്നുകളെക്കാൾ കൂടുതലായി ചർമം സംരക്ഷിക്കുന്നതിന് വേണ്ടി നിങ്ങളുടെ ശരീരത്തിന് അകത്തേക്കാണ് വിറ്റാമിനുകളും പ്രോട്ടീനുകളും ധാരാളമായി നൽകേണ്ടത്. വിറ്റാമിൻ സി വിറ്റമിൻ എ എന്നിവയെല്ലാം ചർമ്മ സംരക്ഷണത്തിന് ഒരുപാട് ഉപകരിക്കുന്നവയാണ്. അതുകൊണ്ട് ഇവ നിങ്ങളുടെ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തണം.