ശരീരം കൂടുതൽ ആരോഗ്യകരമായി നിലനിർത്തണമെന്ന് ആഗ്രഹിക്കുന്ന ആളുകളാണ് എങ്കിൽ നിങ്ങൾക്ക് നിത്യവും നിങ്ങളുടെ ജീവിതത്തിൽ ഭക്ഷണങ്ങൾ വളരെ കൃത്യമായി ക്രമീകരിക്കേണ്ടതുണ്ട്. പ്രത്യേകമായി നിങ്ങളുടെ ഭക്ഷണത്തിൽ നല്ല രീതിയിൽ തന്നെ ഫൈബറും പ്രോട്ടീനും മറ്റു മിനറൽസും കൂടി ഉൾപ്പെടുത്തണം.
ഇങ്ങനെ ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും, ലവണങ്ങളും ലഭിക്കുമ്പോഴാണ് ശരീരം കൃത്യമായ ആരോഗ്യസ്ഥിതി നിലനിർത്തുന്നത്. ജങ്ക് ഫുഡുകളും ഫാസ്റ്റ് ഫുഡുകളും നിങ്ങൾ കഴിക്കുകയാണ് എങ്കിൽ ആരോഗ്യം പെട്ടെന്ന് നശിക്കാൻ ഇടയാകും. നിങ്ങൾക്ക് നിങ്ങളുടെ ആരോഗ്യം നിലനിർത്താനും മുഖത്തിന്റെ സൗന്ദര്യം വർധിപ്പിക്കാനും എബിസി ജ്യൂസ് ശീലമാക്കാം.
ശരീരത്തിനകത്തും പുറത്തും ഇത് ഒരുപാട് ഗുണങ്ങൾ ഉണ്ടാക്കുന്നുണ്ട്. ദിവസവും രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ് എബിസി ജ്യൂസ് കുടിക്കുകയാണ് എങ്കിൽ നിങ്ങളുടെ ദഹനം വളരെ കൃത്യമായി നടക്കും. കുടലിനകത്ത് നല്ല ബാക്ടീരിയകൾ വളരാനും കൂടലിലെ അഴുക്കും കൊഴുപ്പും നീക്കം ചെയ്യാനും ജ്യൂസ് സഹായിക്കും. അങ്ങനെ ജ്യൂസ് കുടിക്കുന്നതിനു മുമ്പായി ഇതിൽ എന്തൊക്കെ ഉൾപ്പെടുത്തണം എന്നതുകൂടി ശ്രദ്ധിക്കണം. ഒരു പകുതിഭാഗം ആപ്പിളും പകുതിഭാഗം തന്നെ ക്യാരറ്റും ചെറിയൊരു കഷണം ബീറ്റ്റൂട്ടും ആണ് ജ്യൂസിന് വേണ്ടി എടുക്കേണ്ടത്.
എന്നാൽ ചില ആളുകൾക്കെങ്കിലും ബീറ്റ്റൂട്ട് ടേസ്റ്റ് ഇഷ്ടപ്പെടാതെ വരും. അങ്ങനെയുള്ളവർക്ക് ജ്യൂസ് ഉണ്ടാക്കുമ്പോൾ അതിലേക്ക് ഒരു ചെറിയ കഷണം ഇഞ്ചിയും അല്പം ചെറുനാരങ്ങാ നീരും കൂടി ചേർക്കാം. മധുരം ചേർക്കാതിരിക്കുന്നതാണ് ഉത്തമം. ഒരുപാട് അരച്ച് വെള്ളം പോലെ ആക്കുന്നതിനേക്കാൾ നല്ലത് ചെറുതായൊന്ന് അരച്ചെടുക്കുന്നതാണ്. അതുപോലെതന്നെ ഈ ജ്യൂസ് അരിച്ച് കുടിക്കാതിരിക്കുക. അരിക്കാതെ കുടിക്കുന്നത് തന്നെയാണ് ആരോഗ്യത്തിന് ഗുണകരം. നിങ്ങൾക്കും നിങ്ങളുടെ ദഹനവും ശരീര സൗന്ദര്യവും ഒരുപോലെ നിലനിർത്താനായി എബിസി ജ്യൂസ് ശീലമാക്കാം.