കാലുകളിലെ മസിലിന്റെ ഭാഗത്ത് ഞരമ്പുകൾ തടിച്ച വീർത്ത് ചുരുണ്ടു അവസ്ഥയാണ് വെരിക്കോസ്. പ്രധാനമായും ഇത് ശരീരത്തിന്റെ ഏത് ഭാഗത്തും ഉണ്ടാകാം എങ്കിലും കാലിന്റെ മസിലുകളിലാണ് കൂടുതലും കാണപ്പെടാറുള്ളത്. ഒരുപാട് സമയം നിന്നുകൊണ്ട് ജോലി ചെയ്യുന്ന ആളുകൾക്ക് കാലിന്റെ മസിലുകളിൽ ഇത്തരത്തിലുള്ള വെരിക്കോസ് പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഗർഭാവസ്ഥയിൽ ആയിരിക്കുന്ന സ്ത്രീകൾക്കും വെരിക്കോസ് പ്രശ്നങ്ങൾ കാണാറുണ്ട്.
എന്നാൽ പ്രസവാനന്തരം വെരിക്കോസ് പ്രശ്നങ്ങളും തനിയെ മാറിപ്പോകും. അമിതമായി വണ്ണമുള്ള ആളുകൾക്ക് വെരിക്കോസ് പ്രശ്നങ്ങൾ വളരെ പെട്ടെന്ന് ഉണ്ടാകും. നിങ്ങൾക്കും ഇത്തരത്തിലുള്ള വെരിക്കോസ് പ്രശ്നങ്ങളുണ്ടാകുന്നുണ്ട് എങ്കിൽ മനസ്സിലാക്കുക നിങ്ങളുടെ ബ്ലഡ് സർക്കുലേഷൻ ശരിയായ രീതിയിൽ അല്ല നടക്കുന്നത്. ബ്ലഡ് ശരിയായ രീതിയിൽ ഒഴുകാതെ വരുമ്പോഴാണ് ഇത്തരത്തിൽ വെരിക്കോസ് പ്രശ്നങ്ങൾ കണ്ടുവരുന്നത്. ഹൃദയത്തിൽ നിന്നും ഒഴുകുന്ന രക്തം കാലുകളിൽ ചെന്ന് കട്ടപിടിക്കുകയും.
തിരിച്ച് മുകളിലേക്ക് ഒഴുകാതെ വരുന്ന അവസ്ഥയാണ് വെരിക്കോസ് പ്രശ്നങ്ങൾ. നിങ്ങളുടെ വെരിക്കോസ് പ്രശ്നങ്ങൾ മാറുന്നതിന് ആദ്യമേ അലോവേര ജെല്ലി ഈ ഭാഗത്ത് പുരട്ടി കൊടുക്കാം. ഇങ്ങനെ പുരട്ടുന്നത് ആ ഭാഗത്ത് സ്കിന്നിന്റെ കട്ടി കുറക്കാൻ സഹായിക്കും. ചിലർക്കെങ്കിലും ചർമ്മത്തിന് നിറവ്യത്യാസം അനുഭവപ്പെടാറുണ്ട്. ഈ പ്രശ്നങ്ങളും പരിഹരിക്കാൻ അലോവേര ജെല്ലിന്റെ ഉപയോഗം സഹായിക്കും. ഒരു ഗ്ലാസ് വെള്ളത്തിൽ അല്പം വെളുത്തുള്ളി ചതച്ച് തിളപ്പിച്ച ശേഷം ചെറുനാരങ്ങ നീരും കൂടി ചേർത്ത് കുടിക്കുന്നതും .
വെരിക്കോസ് പ്രശ്നങ്ങളെ മാറ്റാൻ സഹായിക്കും. കാലിന്റെ ബ്ലഡ് സർക്കുലേഷൻ ശരിയായ രീതിയിൽ ആക്കുന്നതിനു വേണ്ടി കാലുകൾ ഹൃദയത്തിനേക്കാൾ ഉയർന്ന രീതിയിലേക്ക് പൊക്കി വയ്ക്കുന്നത് സഹായിക്കും. വെരിക്കോസ് പ്രശ്നങ്ങളുള്ള ഭാഗത്ത് മസാജ് ചെയ്തുകൊടുക്കുന്നതും ഈ രക്തം കട്ടപിടിച് കിടക്കുന്ന അവസ്ഥ മാറ്റാൻ സഹായിക്കും. നല്ല രീതിയിലുള്ള വ്യായാമങ്ങളും, ഭക്ഷണരീതിയും തന്നെ ഇത്തരം പ്രശ്നങ്ങളെല്ലാം അകറ്റാൻ നിങ്ങൾക്ക് ഉപകാരമാകും. കാലുകൾ 90 ഡിഗ്രിയിൽ ചുമരിൽ ചാരി ഉയർത്തി വയ്ക്കുന്നതും രക്തം തിരിച്ച് ഹൃദയത്തിലേക്ക് ഒഴുകാൻ സഹായിക്കും.