പുറംവേദന മൂലം തന്നെ ഒരുപാട് ബുദ്ധിമുട്ടുന്ന ആളുകൾ നമുക്ക് ചുറ്റും ഉണ്ടാകും. എന്നാൽ ഈ പുറം വേദന ഉണ്ടാകാനുള്ള കാരണങ്ങൾ പലതരത്തിലാണ് എന്നതുകൊണ്ടുതന്നെ ഇതിനോടനുബന്ധിച്ചുള്ള ലക്ഷണങ്ങളും വ്യത്യസ്തങ്ങളായിരിക്കും. നിങ്ങൾക്കും പുറം വേദന ഉണ്ടാകുന്നുണ്ടെങ്കിൽ ഇതിനോടൊപ്പം കാണുന്ന മറ്റ് ലക്ഷണങ്ങളെ കൂടി കണക്കിൽ എടുത്തുകൊണ്ടു വേണം ചികിത്സകളിലേക്ക് കടക്കാൻ. പ്രധാനമായും ഡിസ്കിന്റെ സ്ഥാനമാക്കുന്ന പുറം വേദനയാണ് എങ്കിൽ ഈ വേദന നിങ്ങൾക്ക് സഹിക്കാൻ സാധിക്കില്ല.
തിരിച്ച് ഡിസ്ക് കൃത്യമായ സ്ഥാനത്ത് എത്തുന്നത് വരെയും ഈ പുറം വേദന നിങ്ങൾക്ക് അനുഭവപ്പെട്ടു കൊണ്ടിരിക്കും. കിഡ്നി സംബന്ധമായ പ്രശ്നങ്ങളുള്ള ആളുകൾക്കും പുറം വേദന അനുഭവപ്പെടാം. എന്നാൽ ഈ പുറം വേദനയോടൊപ്പം തന്നെ മൂത്ര തടസ്സങ്ങളും, മൂത്രത്തിൽ രക്തത്തിന്റെ അംശം, പുറത്തിന്റെ രണ്ടുഭാഗത്തുമായി വേദന അനുഭവപ്പെടുന്ന രീതി കാണാം. സ്ത്രീകളിൽ ആർത്തവ സംബന്ധമായ പുറം വേദനകൾ ആണ് എങ്കിൽ വെളുത്ത ഡിസ്ചാർജ് വല്ലാതെ പോകുന്നതും, ബ്ലീഡിങ് അമിതമായി കൂടുന്നതും കാണാം.
ദഹന സംബന്ധമായ പ്രശ്നങ്ങൾ കൊണ്ടുണ്ടാകുന്ന പുറം വേദനയാണ് എങ്കിൽ മലബന്ധവും വയറുവേദനയും ശരീരത്തിന് പൂർണ്ണമായ ഒരു തളർച്ചയും അനുഭവപ്പെടാം. അതുകൊണ്ട് പുറം വേദന ഉണ്ടാകുമ്പോൾ ഇതിനുവേണ്ടി വേദനയുടെ മരുന്ന് കഴിക്കാതെ, ഇതിന്റെ കാരണം തിരിച്ചറിഞ്ഞ് ഉപയോഗിക്കുക. ചില പുറം വേദനകൾ പുറത്തുനിന്നും കാലിലേക്ക് ഇറങ്ങുന്ന രീതിയിൽ അനുഭവപ്പെടാറുണ്ട്. കൂട്ടത്തിൽ നിങ്ങൾക്കുണ്ടാകുന്ന പുറംവേദന ഏത് രീതിയിലുള്ളതാണ് എന്ന് തിരിച്ചറിഞ്ഞ് ഇതിനു വേണ്ടിയുള്ള കൃത്യമായി ചികിത്സകൾ നടത്താം.
നല്ല ഒരു ജീവിതരീതി പാലിക്കുകയും ആരോഗ്യകരമായ വ്യായാമ ശീലവും ഭക്ഷണരീതിയും പാലിക്കുകയാണ് എങ്കിൽ ഒരു പരിധിവരെ എഴുതുണ്ടാകുന്ന ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കാൻ ആകും. അതുപോലെതന്നെ പുറംവേദന കഠിനമായുള്ള ആളുകൾ പെട്ടെന്ന് കുനിഞ്ഞ് നിവരുന്ന രീതിയിലുള്ള ജോലികൾ ഒഴിവാക്കുക.