ഈ ലക്ഷണങ്ങൾ കാണുന്നുണ്ടോ, നിസ്സാരമായി കരുതണ്ട, പ്രശ്നം തന്നെയാണ്.

ഒരു മനുഷ്യ ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങളും കൃത്യമായി നടക്കുമ്പോഴാണ് ആ വ്യക്തിയുടെ ആരോഗ്യം നല്ല നിലയിലാണ് എന്ന് പറയാൻ ആകുന്നത്. പലപ്പോഴും ശരീരത്തിന്റെ അവയവങ്ങൾ കൊണ്ടാകുന്ന തകരാറുകൾക്ക് കാരണം നമ്മുടെ ഭക്ഷണരീതിയും ജീവിതശൈലിയും അനാരോഗ്യകരമാണ് എന്നതാണ്. ഒരു മനുഷ്യ ശരീരത്തിൽ ധാരാളം നാഡീ ഞരമ്പുകൾ ഉണ്ട്. ഈ ഞരമ്പുകളുടെ പ്രവർത്തനത്തിൽ ഉണ്ടാകുന്ന തകരാറുകളും ഞരമ്പുകളുടെ വ്യവസ്ഥയിലുണ്ടാകുന്ന.

   

ഡാമേജുകളും മൂലം പലതരത്തിലുള്ള പ്രശ്നങ്ങളും അനുഭവപ്പെടാം. ധാരാളം ഞരമ്പുകൾ ഉണ്ട് എങ്കിലും ഓരോ തരം ഞരമ്പുകളും ഓരോ പ്രവർത്തനങ്ങൾക്കായാണ് നിർണയിക്കപ്പെട്ടിട്ടുള്ളത്. ഇത്തരത്തിൽ നിങ്ങളുടെ ശരീരത്തിലെ ഏത് ഞരമ്പുകൾക്കാണ് ഡാമേജ് ഉണ്ടാകുന്നത് അതിനനുസരിച്ചുള്ള ലക്ഷണങ്ങളും പ്രശ്നങ്ങളും ശരീരത്തിൽ ഉണ്ടാകും. പ്രത്യേകിച്ച് നിങ്ങളുടെ സെൻസറിങ് ന്യൂറോണുകൾക്കാണ് ഡാമേജ് സംഭവിക്കുന്നത് എങ്കിൽ നിങ്ങൾക്കുള്ള സ്പർശനശേഷി, നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്. വേദന, തണുപ്പ്, ചൂട്.

എന്നിങ്ങനെയുള്ളവയൊന്നും ഇവർക്ക് തിരിച്ചറിയാനാവില്ല. ഈ കാരണങ്ങൾ കൊണ്ട് തന്നെ ശരീരത്തിലെ എവിടെയെങ്കിലും മുറിവുകൾ ഉണ്ടാകുമ്പോൾ പോലും ഇവർക്ക് തിരിച്ചറിയാൻ സാധിക്കാതെ പോകും. അതുപോലെതന്നെ അവയവങ്ങളിലേക്കുള്ള ഞരമ്പുകളിൽ ആണ് തകരാറുകൾ ഉണ്ടാകുന്നത് എങ്കിൽ നിങ്ങളുടെ അവയവങ്ങളുടെ പ്രവർത്തനം തന്നെ നിലച്ചു പോകാം. പ്രത്യേകിച്ചും ഹൃദയാഘാതം ഉണ്ടാകാൻ ഒക്കെ, ഹൃദയത്തിലേക്കുള്ള നാഡീവ്യൂഹങ്ങൾക്ക് ഉണ്ടാകുന്ന തകരാറു കാരണമാകും.

ചിലർക്ക് മൂത്രനാളിയിലേക്കുള്ള ഞരമ്പുകൾക്കാണ് തകരാറു സംഭവിക്കുന്നത് എങ്കിൽ മൂത്രം പിടിച്ചുനിൽക്കാതെ അറിയാതെ തന്നെ പോകുന്ന അവസ്ഥയും, ലൈംഗികപരമായ പ്രശ്നങ്ങളും ഉണ്ടാകാം. എപ്പോഴെങ്കിലും നിങ്ങളുടെ ശരീരത്തിൽ ഇത്തരത്തിൽ വിരലുകളിലോ ഞരമ്പുകളിലെ തരുതരുപ്പോ, പെരുപ്പോ അനുഭവപ്പെടുമ്പോൾ, തരിപ്പ് തോന്നുമ്പോൾ തീർച്ചയായും ഒരു ഡോക്ടറെ കണ്ട് കാരണം നിർണയിക്കണം. ഇവനെ ഒരിക്കലും നിസ്സാരമായി തള്ളിക്കളയരുത്. ഇങ്ങനെ നിസ്സാര വൽക്കരിക്കുന്നതും മൂലം നിങ്ങൾക്ക് പിന്നീട് വലിയ രോഗങ്ങളുടേതായ അവസ്ഥകൾ വന്നുചേരും.

Leave a Reply

Your email address will not be published. Required fields are marked *