അഴകിനും ആകാര ഭംഗിക്ക് ശങ്കുപുഷ്പം ഇങ്ങനെ ഉപയോഗിക്കൂ.

ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉള്ള ഒരു പൂച്ചെടിയാണ് ശങ്കുപുഷ്പത്തിന്റെത്. ശങ്കുപുഷ്പം രണ്ട് നിറങ്ങളിലായിട്ടാണ് കാണപ്പെടാറുള്ളത്. വെളുത്ത നിറത്തിലുള്ള ശങ്കുപുഷ്പവും, നീല നിറത്തിലുള്ള ശംഖുപുഷ്പവും നമുക്ക് കാണാൻ സാധിക്കും. പ്രധാനമായും ഈ ശംഖുപുഷ്പം ആരോഗ്യപരമായി ഒരുപാട് ഗുണങ്ങൾ നൽകാൻ സാധിക്കുന്നതാണ്. ചർമഗാന്ധിക്കും ശരീരത്തിന്റെ ആകാര വടിവ് നിലനിർത്തുന്നതിനും ശങ്കുപുഷ്പം ഒരുപാട് സഹായകമാണ്. പക്ഷേ നാം തെറ്റിദ്ധരിപ്പിക്കപ്പെട്ടിട്ടുള്ള ഒരു രീതിയാണ് ശംഖുപുഷ്പം ഉപയോഗിച്ച് ചായ തിളപ്പിക്കുന്ന രീതി.

   

ഒരിക്കലും വെള്ളം തിളപ്പിക്കുമ്പോൾ അതിലേക്ക് ശങ്കുപുഷ്പം ഇട്ട് ചായ ഉണ്ടാക്കി കഴിക്കുകയല്ല വേണ്ടത്. തലേദിവസം രാത്രിയിൽ രണ്ട് ഗ്ലാസ് വെള്ളം നല്ലപോലെ തിളപ്പിച്ച് ഇത് രണ്ട് ക്ലാസുകളിലേക്ക് ആയി പകർത്തുക ഓരോ ക്ലാസിലും അഞ്ച് പുഷ്പം വീതം ഇട്ട് വെച്ച് രാവിലെ വെറും വയറ്റിൽ കുടിക്കുകയാണ് എങ്കിൽ നിങ്ങളുടെ ദഹനസംബന്ധമായ പ്രശ്നങ്ങളും ശരീരത്തിലെ നീർക്കെട്ടുകളും ഒപ്പം തന്നെ മുഖകാന്തിയും വർദ്ധിപ്പിക്കാൻ സഹായിക്കും. മുഖചർമ്മം വർദ്ധിപ്പിക്കുന്നതിനുള്ള ഫെയ്സ് പാക്ക് തയ്യാറാക്കാനായി ശങ്കുപുഷ്പം ഉപയോഗിക്കാം. ഇതിനായി നാലോ അഞ്ചോ ശംഖ് പുഷ്പം അരച്ചെടുത്ത്, ഇതിലേക്ക് ഒരു സ്പൂൺ തൈര് കൂടി.

ചേർത്ത്, രണ്ട് സ്പൂൺ ചെറുപയർ പൊടി ചേർത്ത് ഇളക്കി, ഇത് ഒരു ഫേസ് പാക്ക് അകത്തക്ക വിധം ഇതിലേക്ക് വെള്ളം ചേർത്ത് മിക്സ് ചെയ്യാം. അരമണിക്കൂർ നേരം ഈ ഫേസ് പാക്ക് തേച്ച് കഴുകി കളഞ്ഞാൽ നിങ്ങളുടെ മുഖത്തുള്ള കറുത്ത പാടുകളും കുരുക്കൾ വന്ന ശേഷമുള്ള പാടുകളും ഇരുണ്ട നിറവും എല്ലാം മാറിപ്പോകും. ശങ്കുപുഷ്പത്തിന്റെ വേര് അരച്ചെടുത്ത് കഷായം ഉണ്ടാക്കി കഴിക്കുന്നത്, നീർക്കെട്ട് മാറുന്നതിനും കഫം, വാദം, പിത്തം എന്നിവയുടെ ശരിയായ അളവ് നില നിർത്തുന്നതിനും സഹായിക്കും. വെളുത്ത ശംഖുപുഷ്പത്തിന്റെ വേര് അരച്ചെടുത്ത് 2 സ്പൂൺ.

അളവിലുള്ളത് ഒരു ഗ്ലാസ് വെള്ളത്തിൽ ലയിപ്പിച്ചു പാലിൽ ചേർത്തു കുട്ടികൾക്ക് കഴിക്കാൻ കൊടുക്കുന്നത് ഇവരുടെ ബുദ്ധി വികാസത്തിന് ഉപകാരപ്പെടും. പാൽ കഷായം വെച്ചു കുടിക്കുന്നതും ശരീരത്തിന്റെ നീർക്കെട്ടുകൾ കുറയ്ക്കാൻ സഹായിക്കുന്ന രീതിയാണ്. ഇതിനായി രണ്ട് ഗ്ലാസ് പാലിലേക്ക് മൂന്നു ഗ്ലാസ് വെള്ളം ചേർത്ത് നാലോ അഞ്ചോ ശങ്കുപുഷ്പത്തിന്റെ പൂക്കൾ ചേർത്ത് തിളപ്പിച്ച രണ്ടു ഗ്ലാസ് അളവിലേക്ക് വറ്റിച്ചെടുത്ത് കഴിക്കുന്നത് ശരീരത്തിന് ഒരുപാട് ആരോഗ്യ ഗുണങ്ങൾ നൽകും. ശരീരത്തിലുള്ള പല നീർക്കെട്ടും വർഷം തോറും ഉണ്ടാകുന്ന മുറിവ് പഴുക്കുന്ന രീതിയും മാറി കിട്ടാൻ ഇത് സഹായകമാണ്.

Leave a Reply

Your email address will not be published. Required fields are marked *