മുടിയുടെ ആരോഗ്യം നഷ്ടപ്പെടുമ്പോൾ മിക്കപ്പോഴും ആളുകൾക്ക് എല്ലാം തന്നെ മനോവിഷമം ഉണ്ടാവാറുണ്ട്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് ഒരു വികാരമാണ്. അതുകൊണ്ടുതന്നെ മുടി ഓരോന്നു കുഴഞ്ഞു പോകുമ്പോഴും ഇവർക്ക് ഒരുപാട് വിഷമം ഉണ്ടാകും. ഇത്തരത്തിൽ നിങ്ങളുടെ തലയിലുള്ള മുടി കൊഴിഞ്ഞ് അവിടെ കഷണ്ടി പോല രൂപപ്പെടുന്നുണ്ട് എങ്കിൽ പോലും നിങ്ങൾ വിഷമിക്കേണ്ട ഇതിന് നല്ല ഒരു പ്രതിവിധിയുണ്ട്.
നിങ്ങളുടെ വീട്ടിൽ തന്നെ നിങ്ങൾക്ക് തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒന്നാണ് ഈ ഹെയർ സിറം. ഈ ഹെയർ തയ്യാറാക്കുമ്പോൾ ഇതിൽ ഉപയോഗിക്കുന്ന വസ്തുക്കളെല്ലാം തന്നെ നിങ്ങളുടെ മുടിയിഴകളെ കൂടുതൽ കരുത്ത് നൽകുന്നതും കൂടി പെട്ടെന്ന് വളരുന്നതിന് സഹായിക്കുന്നവയും ആയിരിക്കണം. ഇതിനായി ഒരു സ്പൂൺ ഫ്ലാക്സ് സീഡ് ഒരു നോൺസ്റ്റിക് പാനിൽ ഒന്ന് ഇട്ടുകൊടുക്കാം. ഇതിനോടൊപ്പം തന്നെ ഒരു സ്പൂൺ അളവിൽ ഉലുവ കൂടി ചേർത്തു കൊടുക്കാം.
ഇതിലേക്ക് നാലോ അഞ്ചോ ചുവന്നുള്ളി ചെറുതായി അരിഞ്ഞ് ഇട്ടു കൊടുക്കാം. ചുവന്നുള്ളി ഇല്ലാത്തവരാണ് എങ്കിൽ സബോളയും ഇതിനുവേണ്ടി ഉപയോഗിക്കാം. ഇവയിലേക്ക് ഒരു ഗ്ലാസ് വെള്ളമൊഴിച്ച് നല്ലപോലെ തിളപ്പിച്ച് എടുക്കുക. ഫ്ലാക്സീഡിന്റെ ഒരു പശ പോലെയുള്ള രൂപത്തിലേക്ക് ഈ നിക്കയുടെ മാറുമ്പോൾ തീ ഓഫ് ചെയ്യാം. ശേഷം ഇത് ഒരു തുണിയിലൂടെ അരിച്ചെടുക്കാം. അരിപ്പയിലൂടെ അരിച്ച് എടുക്കുക അല്പം പ്രയാസം ആയിരിക്കും.
നിങ്ങൾക്ക് നീർക്കെട്ട് ഒന്നുമില്ലാത്ത ആളുകളാണ് എങ്കിൽ രാത്രിയിൽ ഉറങ്ങുന്നതിനു മുൻപായി ഇത് തലയിൽ നല്ലപോലെ തേച്ചുപിടിപ്പിച്ച് ഉറങ്ങി എഴുന്നേറ്റ് രാവിലെ താളി ഉപയോഗിച്ച് കഴുകി കളയാം. നീർക്കെട്ടും മറ്റും ഉള്ളവരാണ് എങ്കിൽ ഇത് തേച്ച് അരമണിക്കൂറിനുള്ളിൽ തന്നെ കുളിക്കാം. ഇത് തലയിൽ തേച്ച് പിടിപ്പിക്കുന്നതിന് മുൻപായി നിങ്ങൾ ഉപയോഗിക്കുന്ന എണ്ണ വേണമെങ്കിൽ ഇതിൽ മിക്സ് ചെയ്തു കൊടുക്കാം. തീർച്ചയായും നിങ്ങളുടെ മുടി വളർച്ച വർധിപ്പിക്കുന്നതിന്, മുടികളുടെ എണ്ണം കൂട്ടാനും, കരുത്തു കൂടാനും ഇത് സഹായകമാണ്.