പല വേദന രോഗങ്ങൾ വിഷമിക്കുന്ന ആളുകളാണ് നാമോരോരുത്തരും. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ചില രോഗങ്ങൾക്കുള്ള പ്രതിവിധി മരുന്നുകളെക്കാൾ ഉപരിയായി വെള്ളമാണ്. ഇത്തരത്തിൽ വെള്ളം തന്നെ പല വിധത്തിലും നമ്മുടെ രോഗങ്ങൾക്ക് മരുന്നായി മാറുന്നുണ്ട്. പ്രത്യേകമായി വെള്ളം കുടിക്കുമ്പോൾ വെള്ളം വളരെ ശുദ്ധമാണ് എന്നത് നാം ഉറപ്പുവരുത്തണം. പലർക്കും ഉള്ള ഒരു തെറ്റിദ്ധാരണയാണ് കിണർ വെള്ളമാണ് എങ്കിൽ ശുദ്ധമാണ് എന്നത് ഒരിക്കലും ഇങ്ങനെയല്ല.
പലപ്പോഴും കിണർ വെള്ളത്തിൽ എലി മൂത്രമൊഴിക്കുന്നത് വഴി കിണർ വെള്ളത്തിൽ മൂത്രം മിക്സ് ആകാനും ഇതിലുള്ള അണുക്കൾ നമ്മുടെ ശരീരത്തിലേക്ക് പോകാനുള്ള സാധ്യതകളുണ്ട്. ഇങ്ങനെയുള്ള വെള്ളം കുടിക്കുന്നത് വഴി പലപ്പോഴായി നമുക്ക് ഒരുപാട് രോഗങ്ങൾ വന്നുചേരാം. അതുകൊണ്ടുതന്നെ വെള്ളം കുടിക്കുമ്പോൾ ഒരു പ്യൂരിഫയർ ഉപയോഗിച്ച് വെള്ളം പ്യൂരിറ്റി ചെയ്തതിനുശേഷം തിളപ്പിച്ച് കുടിക്കുന്നതാണ് ഉത്തമം.
രാത്രിയിൽ ഉറങ്ങുന്നതിന് രണ്ടുമണിക്കൂർ മുൻപേ എങ്കിലും വെള്ളം കുടിക്കുന്ന പ്രവർത്തി അവസാനിപ്പിക്കണം. നിങ്ങൾക്ക് കൊളസ്ട്രോൾ അമിതമായ ഉള്ള ആളുകളാണ് എങ്കിൽ കൊളസ്ട്രോൾ കുറയ്ക്കുന്നതിന് വേണ്ടി വെള്ളം കുടിക്കാം. ഇതിനായി രണ്ട് ഗ്ലാസ് വെള്ളം തിളപ്പിച്ച് ഇതിലേക്ക് അല്പം കറിവേപ്പില, മുതിര, മല്ലി എന്നിവ ചേർത്ത് വറ്റിച്ചെടുക്കാം. ഒരു ഗ്ലാസ് വെള്ളമാക്കിയ ശേഷം ഇത് കുടിക്കുന്നത് നിങ്ങളുടെ കൊളസ്ട്രോളിന് കുറയ്ക്കാൻ സഹായിക്കും.
തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഇഷ്ടമില്ലാത്ത ആളുകളാണ് എങ്കിൽ ഓരോ ദിവസവും ഓരോ ഫ്ലേവറുകളിൽ ഈ വെള്ളം തിളപ്പിച്ച് കുടിക്കാനായി ശ്രമിക്കാം. ഈ ഫ്ലേവറുകൾ നിങ്ങളെ ശരീരത്തിന് ഗുണം നൽകുന്നവയാണ് എങ്കിൽ കൂടുതൽ ഉത്തമം. ഇതിനായി ഏലക്ക, തുളസിയില, കറുവപ്പട്ട, ഇഞ്ചി, ജീരകം എന്നിവയെല്ലാം ഉപയോഗിക്കാം.