ഒരു വീട് എന്നത് ആളുകളുടെ വലിയ സ്വപ്നം ആയിരിക്കും. ഇത്തരത്തിൽ മനസ്സിൽ ഒരുപാട് സ്വപ്നവും ആഗ്രഹവും വച്ചു കൊണ്ടായിരിക്കും നാം വീട് പണി തുടങ്ങുന്നത്. എന്നാൽ വീട് പണിയുന്ന സമയത്ത് ഇതിൽ വളരെയധികം ശ്രദ്ധിക്കേണ്ട ചില വസ്തുതകൾ ഉണ്ട്. പ്രധാനമായും വീടിന്റെ വാസ്തുപരമായ കാര്യങ്ങൾക്ക് വളരെയധികം ശ്രദ്ധ കൊടുക്കണം.
ഒരു വീട് പണിയുന്ന സമയത്ത് വീടിന്റെ ഏതൊക്കെ ഭാഗത്ത് ഏതൊക്കെ വരണം, ഏതൊക്കെ ഭാഗത്ത് ഏതൊക്കെ വരാൻ പാടില്ല, എന്നതിനെക്കുറിച്ച് നമുക്ക് അറിവില്ല എങ്കിൽ ഇത്തരത്തിലുള്ള അറിവുകൾ ഉള്ള ആളുകളെ ആശ്രയിച്ചുകൊണ്ട് തന്നെയാണ് വീട് പണി തുടങ്ങേണ്ടത്. കാരണം വാസ്തുപരമായ പിഴവുകൾ നമ്മുടെ വീടിനെ വലിയ ദോഷങ്ങളാണ് വിളിച്ച് വരുത്തുന്നത്.
അതുകൊണ്ട് കൃത്യമായ വാസ്തു ശ്രദ്ധിച്ച് ഓരോ ഭാഗവും പണിയാം. വീട് പണി കഴിഞ്ഞശേഷം വീടിനകത്ത് വയ്ക്കുന്ന വസ്തുക്കൾക്കും സ്ഥാനമുണ്ട്. ഇത്തരത്തിൽ ഒരു വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് കിണർ. തെക്കു പടിഞ്ഞാറ് മൂലയിലും തെക്ക് കിഴക്കേ മൂലയിലും ഒരിക്കലും കിണർ വരുന്നത് അനുയോജ്യമല്ല. മറ്റ് ഭാഗങ്ങളിലേക്ക് കിണറിനുള്ള സ്ഥാനം കണ്ടുപിടിക്കാം. ഒരു വീടിന്റെ പ്രധാന വാതിൽ വളരെയധികം പ്രധാനപ്പെട്ടതാണ്.
ഈ വാതിലിൽ അഴുക്കുകളൊ, പൊടിപടലങ്ങളോ ഒന്നും ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. എപ്പോഴും പ്രധാന വാതിൽ വൃത്തിയായി സൂക്ഷിക്കണം. പ്രധാന വാതിലിന്റെ കട്ടിള താഴെ കട്ടിള ഇല്ലാത്ത രീതിയിൽ പണിയുന്ന ആളുകളുണ്ട്, ഒരിക്കലും ഈ തെറ്റ് നിങ്ങൾ ചെയ്യരുത്. അറ്റാച്ച്ഡ് ബാത്റൂമുകൾ ആണെങ്കിൽ കൂടിയും കൃത്യമായ സ്ഥാനം നോക്കി വേണം ഇവ പണിയാൻ. പ്രധാന മുറി വീടിന്റെ വടക്കു പടിഞ്ഞാറേ ഭാഗത്ത് ആകുന്നതാണ് ഉത്തമം.