എത്ര വളരാത്ത മുടിയും ഇനി പനംകുല പോലെ വളരും, ഇങ്ങനെ ചെയ്യൂ.

തലമുടി വളരുന്നതിന് വേണ്ടി പല മാർഗങ്ങളും പരീക്ഷിച്ചതായിരിക്കും നാമേവരും. ഇത്തരത്തിൽ മുടി വളർച്ചയ്ക്ക് വളരെയധികം വേഗത കൂട്ടുന്ന രീതിയിലുള്ള ഒരു മാർഗ്ഗം നിങ്ങൾക്ക് വീട്ടിലും പരീക്ഷിക്കാം. ധാരാളമായി നിങ്ങളുടെ മുടി കട്ടിയോടും കറുപ്പോടും കൂടി വളരും എന്നതാണ് ഇതിന്റെ പ്രത്യേകത.

   

ഈ മാർഗ്ഗം നിങ്ങൾ വീട്ടിലുള്ള വസ്തുക്കൾ കൊണ്ട് തന്നെയാണ് പരീക്ഷിക്കേണ്ടത്. പ്രധാനമായും നിങ്ങളുടെ അടുക്കളയിലുള്ള രണ്ട് വസ്തുക്കൾ ആണ് ഇതിനെ ആവശ്യമായി വരുന്നത്. ഉലുവ മുടിയുടെ വളർച്ചയ്ക്ക് വളരെയധികം സഹായകമാകുന്ന ഒരു വസ്തുവാണ്. ദിവസവും ഈ ഉലുവ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുന്നത് വളരെയധികം പ്രയോജനപ്പെടും.

മുടി വളർച്ചയ്ക്ക് കൂടുതൽ ഊന്നം കൂട്ടുന്ന രീതിയിൽ കഞ്ഞിവെള്ളവും ഉലുവയും കൂടി ചേർത്ത് നിങ്ങൾക്ക് തലയിൽ പ്രയോഗിക്കാം. രാത്രിയിൽ കഞ്ഞിവെള്ളം ഒരു പാത്രത്തിൽ എടുത്ത് ഇതിലേക്ക് ഒന്നോ രണ്ടോ സ്പൂൺ ഉലുവ കുതിർത്താൻ ഇടുക. ഇങ്ങനെ പിറ്റേദിവസം രാവിലെ കുതിർന്നുവന്ന ഉലുവ കഞ്ഞിവെള്ളത്തിൽ നിന്നും അരിച്ച് മാറ്റിയെടുക്കാം. അരിച്ചെടുത്ത കഞ്ഞിവെള്ളം ദിവസവും തലയിൽ നല്ലപോലെ തേച്ച് പിടിപ്പിക്കുക.

ഇങ്ങനെ ചെയ്യുന്നത് തലമുടിയിലെ വളർച്ച വളരെ പെട്ടെന്ന് കൂട്ടും. ഇങ്ങനെ അരിച്ചെടുത്ത ഉലുവ മിക്സിയുടെ ജാറിൽ ഒരു അല്പം കഞ്ഞിവെള്ളം ചേർത്ത് നല്ല പേസ്റ്റ് പോലെ അരച്ചെടുത്ത് തലയോട്ടിയിൽ മസാജ് ചെയ്തു പിടിപ്പിക്കാം. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം തന്നെ ഇങ്ങനെ ചെയ്യുകയാണ് എങ്കിൽ നിങ്ങളുടെ തലമുടിയിലെ വളർച്ച നല്ല പോലെ കൂടുകയും മുടികൊഴിച്ചിൽ മാറുകയും ചെയ്യും. സോപ്പ് ഷാംപൂ എന്നിങ്ങനെയുള്ളവയുടെ ഉപയോഗം കുറച്ച് പകരമായി താളി ഉപയോഗിച്ച് കുളിക്കാം.

Leave a Reply

Your email address will not be published. Required fields are marked *