പ്രത്യേകമായി പ്രമേഹ രോഗമുള്ള ആളുകളാണ് എങ്കിൽ മൂത്രമൊഴിക്കുമ്പോൾ സ്വാഭാവികമായും ഒരു പദ ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ മൂത്രത്തിൽ പത ഉണ്ടാകുന്ന തന്നെ പ്രധാന കാരണം പ്രോട്ടീൻ നഷ്ടപ്പെടുന്നതാണ്. ദ്രാവക രൂപത്തിലുള്ള എല്ലാ വിഷ പദാർത്ഥങ്ങളെയും അരിച്ചെടുത്ത് ശുദ്ധീകരിക്കുന്ന പ്രവർത്തിയാണ് കിഡ്നി ചെയ്യുന്നത്.
നിങ്ങളുടെ കിഡ്നിക്ക് ഏതെങ്കിലും തരത്തിലുള്ള തകരാറുകൾ ഉണ്ടാകുമ്പോൾ കിഡ്നിയുടെ അരിപ്പ പോലെ പ്രവർത്തിക്കുന്ന ഭാഗത്തിന് ദ്വാരം വർദ്ധിക്കും. ഇങ്ങനെ ദ്വാരം വർദ്ധിക്കുക വഴി ശരീരത്തിന് ആവശ്യമുള്ള വസ്തുക്കൾ കൂടി ഇതിലൂടെ നഷ്ടപ്പെട്ടുപോകുന്നു. ഇത് മൂത്രത്തിലൂടെ പൂർണ്ണമായും പുറം അവസ്ഥയിലേക്ക് എത്തും. ശരീരത്തിന് ആവശ്യമായുള്ള ഘടകങ്ങളാണ് പ്രോട്ടീനും മറ്റ് മിനറൽസും.
കിഡ്നി തകരാറിലാകുന്നതോടുകൂടി പ്രോട്ടീനും മറ്റും നഷ്ടപ്പെടുന്ന അതുകൊണ്ടുതന്നെ മൂത്രത്തിൽ ധാരാളമായി പത വരുന്നത് കാണാം. കിഡ്നിയുടെ ആരോഗ്യം എത്രത്തോളം സുരക്ഷിതമാണ് എന്നു നാം ശ്രദ്ധിക്കേണ്ട സമയമായിരിക്കുന്നു എന്നതാണ് ഇതിന്റെ സൂചന. മിക്ക സാഹചര്യങ്ങളിലും 50 ശതമാനം കിഡ്നി നശിച്ച ശേഷമാണ് ഇങ്ങനെയുള്ള ലക്ഷണങ്ങൾ പുറത്തു കാണുന്നത്.
നിങ്ങളുടെ കിഡ്നികളുടെ ആരോഗ്യത്തിനും ശരീരത്തിന്റെ നിലനിൽപ്പിനും ആരോഗ്യകരമായ ഒരു ജീവിതശൈലി പാലിക്കാൻ എപ്പോഴും ശ്രദ്ധിക്കുക. ഇതിനായി നല്ല ഭക്ഷണങ്ങൾ കഴിക്കുകയും, നല്ല വ്യായാമങ്ങൾ ചെയ്ത ശരീരമെപ്പോഴും ഫിറ്റാക്കി വയ്ക്കാനും ശ്രദ്ധിക്കണം. ധാരാളം ആയി വെള്ളം കുടിക്കുക എന്നതും പ്രധാനപ്പെട്ടതാണ്.