വളരെ തീവ്രമായ ഒരു രോഗാവസ്ഥയാണ് എന്നത് നമുക്ക് എല്ലാവർക്കും തന്നെ അറിവുള്ളതാണ്. പ്രമേഹത്തിന്റെ പല ഘട്ടത്തിലും ഇതിന്റെ തീവ്രത വർദ്ധിക്കും തോറും ശരീരത്തിന്റെ ഓരോ അവയവങ്ങളെയായി ഇത് നശിപ്പിക്കും. ഈ പ്രമേഹം ബാധിക്കുന്നത് ശരീരത്തിലെ ഞരമ്പുകളെയാണ്. ഞരമ്പുകളുടെ ആരോഗ്യത്തെ നഷ്ടപ്പെടുത്തുന്നത് മൂലം ഈ ഞരമ്പുകൾ ഏതു ഭാഗത്തേക്കാണ് പോകുന്നത് ആ ഭാഗത്തെ അവയവത്തിന് ഇത് കേടുപാടുകൾ വരുത്തുന്നു.
പ്രത്യേകിച്ച് കണ്ണിന്റെ ഭാഗത്തേക്ക് പോകുന്ന ഞരമ്പുകളെ ഇത് ബാധിക്കുന്നത് എങ്കിൽ കാഴ്ച ശക്തി നഷ്ടപ്പെടാനും, ചെവിയുടെ ഭാഗത്തേക്കുള്ളതാണെങ്കിൽ കേൾവി നഷ്ടപ്പെടാനും ഇടയാക്കും. ഇത്തരത്തിൽ അതി തീവ്രതയേറിയ പ്രമേഹത്തിലേക്ക് എത്തുന്നതിനു മുൻപേ തന്നെ നിങ്ങളുടെ ജീവിതശൈലി വളരെയധികം ആരോഗ്യകരമായി ചിട്ടപ്പെടുത്താൻ ശ്രമിക്കണം. പ്രമേഹം എന്നത് ഒരു ജീവിതശൈലി രോഗമാണ് എന്നതുകൊണ്ട് തന്നെ ഇതിനെ ക്രമപ്പെടുത്തുന്നതിനും.
നിയന്ത്രിക്കുന്നതിനും ജീവിതശൈലിയാണ് നാം മാറ്റം വരുത്തേണ്ടത്. ഏറ്റവും പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാര്യം ഭക്ഷണത്തിൽ നിന്നും മധുരം ഒഴിവാക്കുക എന്താണ്. മധുരം ഒഴിവാക്കുക എന്ന് പറയുമ്പോൾ പഞ്ചസാര മാത്രമല്ല മധുരമുള്ള ഭക്ഷണങ്ങളെല്ലാം തന്നെ ഒഴിവാക്കണം. പഴവർഗങ്ങളിൽ മധുരം അധികം ഉള്ള സപ്പോർട്ട, ചക്ക, മാങ്ങ എന്നിവയും ഒഴിവാക്കേണ്ടതാണ്. അതുപോലെതന്നെ അന്നജം ഒഴിവാക്കി പകരമായി പച്ചക്കറികൾ വേവിച്ചു കഴിക്കാൻ ശ്രദ്ധിക്കുക.
ഇതിൽനിന്നും ഉരുളക്കിഴങ്ങ്, കപ്പ, മരച്ചീനി എന്നിവ ഒഴിവാക്കുക. ഇങ്ങനെ ഒരു ആരോഗ്യ ശീലം നിങ്ങൾ ഉണ്ടാക്കിയെടുക്കുകയാണ് എങ്കിൽ, എത്ര കടുത്ത പ്രമേഹത്തെയും നിയന്ത്രിക്കാൻ ആകും. ദിവസവും ഏറ്റവും കുറഞ്ഞത് അരമണിക്കൂർ അല്ലെങ്കിൽ മുക്കാൽ മണിക്കൂർ നേരമെങ്കിലും വ്യായാമം ചെയ്യാനായി മാറ്റിവയ്ക്കണം. ഇത് നിങ്ങളുടെ ആരോഗ്യത്തിന് ഒരുപാട് ഗുണം ചെയ്യും.