സാധാരണയായി നാം പ്രാർത്ഥിക്കുന്ന ദേവി ദേവന്മാരുടെ കൂട്ടത്തിൽ ഒന്നും ഉൾപ്പെടാത്ത ഒരു ദേവി സങ്കല്പമാണ് വരാഹിദേവി. വരാഹി ദേവി ചിത്രങ്ങളും രൂപങ്ങളും വീടിനകത്ത് സൂക്ഷിക്കുന്നത് ഒരുപാട് ഐശ്വര്യങ്ങൾ നമ്മുടെ ജീവിതത്തിൽ നിറയ്ക്കും എന്നാണ് പറയപ്പെടുന്നത്. പ്രധാനമായും ഈ കർക്കിടകം മാസത്തിൽ വരാഹിദേവിയോടുള്ള പ്രാർത്ഥനകളും നാം ശ്രദ്ധിക്കണം. പ്രത്യേകമായി കർക്കിടകത്തിലെ പഞ്ചമി ദിവസമാണ് ഇതിനുവേണ്ടി തിരഞ്ഞെടുക്കേണ്ടത്.
മറ്റ് ദേവീദേവന്മാരുടെ ക്ഷേത്രങ്ങളെ അപേക്ഷിച്ച് വരാഹിദേവിക്ക് ക്ഷേത്രങ്ങൾ വളരെ കുറവാണ് എന്നാൽ ഈ പ്രത്യേകത ക്ഷേത്രങ്ങളിൽ വലിയ പ്രാർത്ഥനകൾ നടക്കും. പ്രധാനമായും 12 ദിവസമാണ് ദേവിയുടെ ക്ഷേത്ര നട തുറക്കുന്നത്. അന്നേദിവസം നിങ്ങൾക്ക് ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥനകൾ അർപ്പിക്കാവുന്നതാണ്. ചില നക്ഷത്രത്തിൽ ജനിച്ച ആളുകളുടെ ജീവിതത്തിൽ വരാഹി ദേവിയോട് ഉള്ള പ്രാർത്ഥനകൾ വലിയ മാറ്റങ്ങൾ വരുത്തും.
തിരുവാതിര, കാർത്തിക, പൂയം, ആയില്യം, ഉത്രം എന്നീ നക്ഷത്രക്കാരുടെ ജീവിതത്തിലാണ് വരാഹിദേവിയോടുള്ള പ്രാർത്ഥന കൊണ്ട് തന്നെ, ഉണ്ടായിട്ടുള്ള എല്ലാ തരത്തിലുള്ള സാമ്പത്തിക പ്രശ്നങ്ങളും ജീവിത പ്രശ്നങ്ങളും എല്ലാം മാറി കിട്ടുന്നത്. ഇതിനായി ഒഴുകുന്ന ജലത്തിലേക്ക് ഒരു ചെമ്പു നാണയം വലിച്ചെറിയുന്ന കർമ്മവും ചെയ്യാം. എന്നാൽ ഈ കർമ്മം ചെയ്യുന്നതിന് മുൻപായി ക്ഷേത്രത്തിൽ പോയി ദൈവത്തിനു ചെമ്പു.
നാണയം സമർപ്പിച്ച് പ്രാർത്ഥിച്ച നമ്മുടെ പ്രാർത്ഥനകളും വിഷമങ്ങളും എല്ലാം ചെമ്പു നാണയം കയ്യിൽ വെച്ച് കൊണ്ട് പ്രാർത്ഥിച്ച് ഒഴുകുന്ന ജലത്തിലേക്ക് വലിച്ചെറിയാം. നിങ്ങളുടെ ജീവിതം കൂടുതൽ ഐശ്വര്യപൂർണ്ണമാകുന്നത് ഇത് നിങ്ങളെ സഹായിക്കും. മറ്റുള്ളവരോട് വഴക്കിനും, മറ്റുള്ളവർക്ക് നമ്മോട് ദ്വേഷം തോന്നുന്ന രീതിയിലുള്ള പ്രവർത്തികൾക്കും മുതിരാതിരിക്കാം. എപ്പോഴും ഈശ്വര ചിന്ത ഉണ്ടായിരിക്കണം. ഈ ഈശ്വര ചിന്ത നിങ്ങളുടെ ജീവിതത്തിന്റെ വഴി തന്നെ മാറ്റിക്കളയും.