വീടിനകത്ത് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ പല പ്രശ്നങ്ങളും താനെ ഇല്ലാതാകും.

ഒരു വീട് പണിയുന്ന സമയത്ത് അതിന്റെ എല്ലാതരത്തിലുള്ള വാസ്തുപരമായ കാര്യങ്ങളും ശ്രദ്ധിച്ചു തന്നെ പണിയണം. ഇല്ല എന്നുണ്ടെങ്കിൽ പലപ്പോഴും ഈ ചെറിയ കാരണങ്ങൾ പോലും വലിയ ദുരന്തങ്ങളും പ്രശ്നങ്ങളും വീട്ടിലേക്ക് വിളിച്ചു വരുത്താൻ കാരണമാകുന്നു. വീടിന് മാത്രമായിരിക്കില്ല വീട്ടിൽ താമസിക്കുന്ന ആളുകൾക്കും പലതരത്തിലും ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ ഉണ്ടാകും.

   

സാമ്പത്തികമായ പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. പലപ്പോഴും അകാരണമായി ഉണ്ടാകുന്ന പല പ്രശ്നങ്ങളുടെയും അടിസ്ഥാനം നിങ്ങളുടെ വീടിന്റെ വാസ്തു പ്രശ്നങ്ങളായിരിക്കാം. ഇത്തരത്തിൽ വീടിനകത്ത് പ്രധാനമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് അറിയാം. ഏറ്റവും പ്രധാനമായും വീട്ടിലേക്ക് പല ആളുകളും കടന്നുവരുമ്പോൾ ഇവർ നമ്മുടെ വീടിനെക്കുറിച്ച്, നമ്മുടെ ജീവിതത്തെക്കുറിച്ച് അസൂയപരമായി ചിന്തിക്കുന്നത് നമുക്ക്.

പലതരത്തിലും അസ്വസ്ഥതകൾ ഉണ്ടാക്കുന്നു. ഇത്തരത്തിലുള്ള അസ്വസ്ഥതകൾ ഇല്ലാതാക്കാൻ വീട്ടിന്റെ അകത്ത്, ഒരു ചെറുനാരങ്ങ ഇട്ട് ഗ്ലാസിനകത്ത് വെള്ളം നിറച്ചു വയ്ക്കുന്നത് വളരെ നല്ലതാണ്. ആ വീടിനകത്തുള്ള ജനാലകൾക്ക് അഭിമുഖമായി അവയെ തടസ്സപ്പെടുത്തുന്ന രീതിയിൽ ഒരു വസ്തുക്കളും സൂക്ഷിക്കരുത്. വായു പ്രവാഹത്തിനു വേണ്ടിയാണ് വാസ്തുപരമായി വീടിനകത്ത് ജനാലകൾ സ്ഥാപിക്കുന്നത്.

അടുക്കളയിലെ ഉപ്പുപാത്രം, മഞ്ഞൾ പാത്രം എന്നിവ ഒരിക്കലും കാലിയാകാൻ ഇടയാകരുത്. ഇവ രണ്ടും ലക്ഷ്മിവാസമുള്ള വസ്തുക്കളാണ്. കുട്ടികൾ പഠിക്കുന്ന മുറിയിലും, വീടിന്റെ പ്രധാന കിടപ്പുമുറികളിലും, അടുക്കളയിലും, പൂജാമുറിയിലും എല്ലാം ഒരു ചെറിയ പാത്രത്തിൽ പച്ചക്കർപൂരം സൂക്ഷിക്കുന്നത് വീട്ടിനകത്ത് ഒരു പോസിറ്റീവ് എനർജി നിറയ്ക്കുന്നു. വീടിന്റെ പ്രധാന വാതിൽ എപ്പോഴും വൃത്തിയും ശുദ്ധവുമായി സൂക്ഷിക്കുകയും, വാതിലിൽ മഞ്ഞളും കുങ്കുമവും ചേർത്ത് രേഖകൾ വരയ്ക്കുന്നതും നല്ലതാണ്.

Leave a Reply

Your email address will not be published. Required fields are marked *