ശരീരത്തിൽ ഉണ്ടാകുന്ന ഡെഡ് സെല്ലുകൾ ആണ് താരനായി രൂപപ്പെടുന്നത്. മിക്ക ആളുകൾക്കും തലയിലാണ് താരൻ ഉണ്ടാകാറുള്ളത് എങ്കിലും, ചിലർക്കെങ്കിലും സ്കിന്നിൽ നിന്നും പൊളിഞ്ഞുപോകുന്ന രീതിയിലും താരന്റെ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. പലപ്പോഴും ചെറിയ രീതിയിൽ ഉണ്ടാകുന്ന താരൻ പ്രശ്നങ്ങളെ അവഗണിക്കുന്നതാണ് ഇത് വർദ്ധിക്കാനും, പിന്നീട് മാറ്റി കളയാൻ പോലും കഴിയാത്ത അവസ്ഥയിലേക്ക് എത്തുന്നതും.
എന്നാൽ നിങ്ങളിൽ ഉണ്ടാകുന്ന എത്ര കടുത്ത താരനെയും അതിന്റെ പാടുകൾ പോലും അവശേഷിക്കാതെ പൂർണമായും ഇല്ലാതാക്കാൻ ഈ ഇല സഹായിക്കുന്നുണ്ട്. ഇത് വീട്ടിൽ തന്നെ ചെയ്യാം, ഇതിനായി ഒരു രൂപ പോലും ചിലവില്ല എന്നതുമാണ് ഇതിന്റെ പ്രത്യേകത. പ്രധാനമായും ഇതിനായി ആവശ്യമായി വരുന്നത് ആര്യവേപ്പിന്റെ ഇലയാണ്.
ഒരു കൈപ്പിടി ആര്യവേപ്പില എടുത്ത് നല്ലപോലെ കഴുകി വൃത്തിയാക്കിയ ശേഷം മിക്സി ജാറിൽ ഒന്ന് അരച്ചെടുക്കാം. ഇതിലേക്ക് ഒന്നോ രണ്ടോ സ്പൂൺ കഞ്ഞി വെള്ളം കൂടി ചേർത്ത് മിക്സ് ചെയ്യാം. കഞ്ഞിവെള്ളം എടുക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഇത് തലേദിവസത്തേതായിരിക്കണം എന്നതാണ്. തലേദിവസത്തെ പൊളിച്ച കഞ്ഞിവെള്ളം.
ഒന്നോ രണ്ടോ സ്പൂൺ ചേർത്ത് ആര്യവേപ്പില കുഴമ്പ് രൂപത്തിൽ അരച്ചെടുക്കാം. തലയിൽ എണ്ണ പുരട്ടിയ ശേഷം 40 മിനിറ്റ് എങ്കിലും പേസ്റ്റ് തലയിൽ തേച്ച് പിടിപ്പിച്ചു റസ്റ്റ് ചെയ്യണം. ശേഷം തണുത്ത വെള്ളത്തിൽ തല നല്ലപോലെ കഴുകിയാൽ, താരൻ പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരമാകും. ഇത് കുറഞ്ഞത് ഏഴു ദിവസമെങ്കിലും തുടർച്ചയായി ചെയ്യണം.