തറ തുടയ്ക്കുന്ന വെള്ളത്തിൽ ഇതൊരു അല്പം ചേർത്താൽ മാജിക് കാണാം…

മഴക്കാലം ആകുമ്പോൾ നമ്മൾ എത്ര തന്നെ വീട് ക്ലീൻ ചെയ്താലും ഒരു പ്രത്യേകം മണം വരികയും ഫർണിച്ചറുകൾ എല്ലാം പൂപ്പൽ പിടിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ വീട്ടമ്മമാർ നിരവധി ലിക്വിഡുകൾ മാറ്റി ട്രൈ ചെയ്യാറുമുണ്ടാകും. എന്നാൽ നമുക്ക് വീട്ടിൽ തന്നെ ഒരു കിടിലൻ ഫ്ലോർ ക്ലീനർ തയ്യാറാക്കാം  ഇത് ഉപയോഗിക്കുകയാണെങ്കിൽ വീട് മുഴുവനും വെട്ടി തിളങ്ങുകയും മഴക്കാലത്ത് .

   

ഉണ്ടാകുന്ന പ്രത്യേക ദുർഗന്ധം ഇല്ലാതാക്കുകയും ചെയ്യാം  വിപണിയിൽ നിന്നും വിലകൊടുത്ത് ഫ്ലോർ ക്ലീനറുകൾ വാങ്ങിക്കണമെന്നില്ല നമ്മുടെ വീട്ടിൽ സുലഭമായി ലഭിക്കുന്ന ചില സാധനങ്ങൾ ഉപയോഗിച്ച് തന്നെ ഇത് തയ്യാറാക്കാവുന്നതാണ്. ആദ്യം തന്നെ തല തുടയ്ക്കാനായി ആവശ്യത്തിനുള്ള വെള്ളം എടുക്കുക പിന്നീട് അതിലേക്ക് കുറച്ച് ഡെറ്റോൾ ചേർത്തു കൊടുക്കണം ഡെറ്റോൾ ഉപയോഗിക്കുന്നതുകൊണ്ട്.

തന്നെ കീടാണുക്കൾ ഒന്നും തറയിൽ ഉണ്ടാവുകയില്ല. പിന്നീട് അതിലേക്ക് കുറച്ച് കർപ്പൂരം കൂടി പൊടിച്ചു ചേർത്തു കൊടുക്കുക. കർപ്പൂരത്തിന്റെ പ്രത്യേക മണം വീട് മുഴുവനും സുഗന്ധം ഉണ്ടാകുന്നതിന് കാരണമാകും. കൂടാതെ കർപ്പൂരം ചേർക്കുന്നതിലൂടെ ഈച്ച കൊതുക് പാറ്റ തുടങ്ങിയവയെയും തുരത്താൻ സാധിക്കും വീട് മുഴുവനും ഒരു പോസിറ്റീവ് ഊർജം നിറഞ്ഞു നിൽക്കുവാനും.

കർപ്പൂരം സഹായിക്കും  പിന്നീട് അതിലേക്ക് കുറച്ചു പുൽത്തൈലം കൂടി ചേർത്തു കൊടുക്കുക. ഈ മൂന്ന് സാധനങ്ങളും മിക്സ് ചെയ്യുമ്പോൾ തന്നെ ഒരു അടിപൊളി മണമാണ് ഉണ്ടാവുന്നത്. ഈയൊരു വെള്ളം ഉപയോഗിച്ച് തറ തുടക്കുകയാണെങ്കിൽ വെട്ടിത്തിളങ്ങും. ടൈൽ, മാർബിൾ, സിമൻറ് നിലം ഇതിൽ ഏതിൽ വേണമെങ്കിലും ഈ വെള്ളം ഉപയോഗിക്കാം. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാം.