വീട്ടമ്മമാർ പലപ്പോഴും കേൾക്കുന്ന കുറ്റപ്പെടുത്തലുകൾ ആണ് നിനക്ക് എന്താണ് ജോലി, ഒന്നും തന്നെ നിന്നെ കൊണ്ട് ചെയ്യാൻ കഴിയില്ല എന്നിങ്ങനെ പലവിധത്തിലുള്ള വാക്കുകളും കേൾക്കാറുണ്ട്. എന്നാൽ നമുക്ക് പറ്റില്ല എന്ന് പറയുന്ന ഒരു കാര്യം ചെയ്തു കാണിക്കുമ്പോൾ ആണ് ആത്മവിശ്വാസം വർദ്ധിക്കുകയും ജീവിതത്തിൽ ഒരുപാട് നേട്ടം കൈവരിക്കുവാൻ കഴിയുകയും ചെയ്യുന്നത് അടുക്കളയിലെ ജോലികൾ.
വളരെ എളുപ്പത്തിലും കുറഞ്ഞ സമയത്തിലും.ചെയ്യാൻ കഴിഞ്ഞാൽ അത് വീട്ടമ്മമാർക്ക് ഒരു വലിയ നേട്ടം തന്നെയാണ്. അതിനു സഹായിക്കുന്ന നിരവധി ടിപ്പുകൾ ആണ് ഈ വീഡിയോയിലൂടെ കാണിച്ചുതരുന്നത്. സവാള നമ്മൾ ആവശ്യത്തിനു മുറിച്ചതിന് ശേഷം ബാക്കിയുള്ള ഭാഗം പുറത്തുവയ്ക്കുമ്പോൾ അതിന്റെ നിറം മാറുകയും കറി വെക്കാൻ എടുത്താൽ രുചിയിൽ വ്യത്യാസം വരുകയും ചെയ്യുന്നു.
ഇത്തരം സന്ദർഭങ്ങളിൽ സവാള മുറിച്ചതിനു ശേഷം ബാക്കിയുള്ള ഭാഗങ്ങളിൽ ഒരു തുള്ളി നെയ്യോ വെളിച്ചെണ്ണയോ പുരട്ടുകയാണെങ്കിൽ രണ്ടു ദിവസം ആയാലും യാതൊരു കേടും ഉണ്ടാവുകയില്ല. സവാള അരിയുന്ന സമയത്ത് നമ്മൾ നേരിടുന്ന മറ്റൊരു പ്രശ്നമാണ് അതിലെ ബാഡ് സ്മെല്ലും കൂടാതെ അരിയുന്ന ആളുടെയും തൊട്ടടുത്തു നിൽക്കുന്ന ആളുടെയും കണ്ണിൽനിന്ന് പോലും വെള്ളം വരുന്നു.
നല്ല തിളച്ച വെള്ളം എടുത്ത് അതിലേക്ക് രണ്ട് സെക്കൻഡ് സമയം മാത്രം മുറിക്കാനുള്ള സവാള ഇട്ടു വയ്ക്കുകയാണെങ്കിൽ പിന്നീട് ഈ ബുദ്ധിമുട്ട് ഉണ്ടാവുകയില്ല. മസാല പൊടി, മുളകുപൊടി, ഇഞ്ചി എന്നിങ്ങനെ എന്തിൽ തന്നെ തൊട്ടാലും നമ്മുടെ കയ്യിൽ ഒരു നീറ്റൽ അനുഭവപ്പെടും. എന്നാൽ ചെയ്യുന്നതിന് മുൻപായി ഒരല്പം വെളിച്ചെണ്ണ കയ്യിൽ പുരട്ടിയാൽ മതി. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണൂ.