ഇനി ഈ കാഴ്ച നിങ്ങളുടെ കണ്ണുകളെ സന്തോഷിപ്പിക്കും

സാധാരണയായി നമ്മുടെയെല്ലാം വീടുകളിൽ പല രീതിയിലുള്ള ചെടികളും പൂക്കളും മുറ്റത്തെ നിറഞ്ഞുനിൽക്കുന്നുണ്ട് എങ്കിലും ഈ ഒരു ചെടികൾക്ക് പലപ്പോഴും ധാരാളമായി വെള്ളം വളം എന്നിവ ചെയ്തു കൊടുത്താൽ പോലും ചിലപ്പോഴൊക്കെ ഇത് റിസൾട്ട് നൽകാതെ പോകുന്ന അവസ്ഥകൾ കാണാറുണ്ട്.

   

ചില ചെടികൾ ഈ രീതിയിൽ മുരടിച്ചു നിൽക്കുന്നത് കാണുമ്പോൾ തന്നെ മനസ്സിന് ഒരുപാട് വിഷമവും ഉണ്ടാക്കാം. നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ മുരടിച്ചു നിൽക്കുന്ന അവസ്ഥയിൽ നിൽക്കുന്ന ചെടികളുണ്ട് എങ്കിൽ ഉറപ്പായും നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഒരു കാര്യം തന്നെയാണ് ഇത്. പ്രധാനമായും ചെടികളുടെ ഈ ഒരു അവസ്ഥ മാറ്റിയ കൂടുതൽ മെച്ചപ്പെട്ട രീതിയിലേക്ക് മാറ്റിയെടുക്കാൻ വേണ്ടി ചെയ്തു കൊടുക്കേണ്ടത് വളരെ തുച്ഛമായ രീതിയിലുള്ള ഒരു കാര്യമാണ്.

ഇതിനായി ഒരു വലിയ ബക്കറ്റിലേക്ക് അരക്കിലോ വേപ്പിൻ പിണ്ണാക്ക് ഇട്ടുകൊടുക്കാം. ഇതിലേക്ക് അതേ അളവിൽ തന്നെ കടലപ്പിണ്ണാക്ക് കൂടി ചേർത്തു കൊടുക്കുക. യോടൊപ്പം തന്നെ കൃത്യമായി അതേ അളവിൽ ചാണകം കൂടി ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. പരമാവധിയും പച്ച ചാണകം തന്നെ ഇതിനുവേണ്ടി ഉപയോഗിക്കുന്നതാണ് ഉത്തമം.

ഉണക്കിയ ചാണകം ആണ് കിട്ടുന്നതെങ്കിൽ വെള്ളം ഒഴിച്ച് ഇതിനെ കുതിർത്തെടുത്ത ശേഷം വേണം യോജിപ്പിക്കാൻ. ഇവയെല്ലാം നല്ലപോലെ ഇളക്കി യോജിപ്പിച്ച ശേഷം ആവശ്യത്തിന് വെള്ളവും ഒഴിച്ച് ശേഷം ചെടികൾ ഓരോന്നിനായി ഒഴിച്ചു കൊടുക്കാം. ഉറപ്പായും ഇതുകൊണ്ട് നിങ്ങളുടെ ചെടികളുടെ വളർച്ച വർദ്ധിക്കുകയും ഒപ്പം ഇവയിൽ ഉണ്ടാകുന്ന കായും പൂവും ധാരാളമായി വർദ്ധിക്കുകയും ചെയ്യും. തുടർന്ന് വീഡിയോ കാണാം.