കറിക്ക് രുചിക്ക് വേണ്ടി മാത്രമല്ല ഉപ്പ് ഉപയോഗിക്കുന്നത് പലവിധമായ പരിഹാരങ്ങൾക്കും ഉപ്പ് വളരെയധികം ഉപയോഗപ്രദമായ ഒന്നാണ്. നിങ്ങളുടെ അടുക്കളയിലും ബാത്റൂമിലും നിങ്ങൾ അനുഭവിക്കുന്ന പല പ്രശ്നങ്ങളെയും പരിഹരിക്കാൻ കുറച്ച് ഉപ്പു മാത്രം മതിയാകും. ഇത്തരത്തിൽ നിങ്ങളുടെ ബാത്റൂമിലെ ക്ലോസറ്റിലോ സിംഗിനോ അകത്ത് ഉണ്ടാകുന്ന ബ്ലോക്ക് ഇല്ലാതാക്കാൻ ഒപ്പു കൊണ്ടുള്ള ഈ പരിഹാരം ഒന്ന് കേട്ട് നോക്കൂ.
ഇങ്ങനെ ഉണ്ടാകുന്ന ബ്ലോക്കുകൾ വളരെ പെട്ടെന്ന് ഇല്ലാതാക്കാൻ കുറച്ച് ഉപ്പും അതിനോടൊപ്പം തന്നെ കുറച്ച് വിനാഗിരിയും ചേർത്ത് യോജിപ്പിച്ച ശേഷം ഈ മിക്സ് ക്ലോസറ്റിനകത്തേക്ക് വാഷ്ബേസിനിലും അടുക്കളയിൽ ഉപയോഗിക്കുന്ന സിംഗിലേക്കും ഒഴിച്ചുകൊടുത്ത് കുറച്ചുസമയത്തിനുശേഷം അടിച്ചാൽ തന്നെ ബ്ലോക്ക് മുഴുവനായും ഇല്ലാതാകുന്നത് കാണാം.
നിങ്ങളുടെ വീടിനകത്ത് പ്രത്യേകമായ ഒരു പോസിറ്റീവ് എനർജിയും സുഗന്ധവും നിലനിൽക്കാൻ വേണ്ടി ഒരു ഗ്ലാസിലേക്ക് കുറച്ച് ഉപ്പ് പൊടിയും അതിനുമുകളിൽ കുറച്ച് കംഫർട്ടും ഒഴിച്ചു കൊടുക്കാം. വീണ്ടും ഇതേ രീതിയിൽ തന്നെ ലെയറുകൾ തയ്യാറാക്കിയ ശേഷം ഈ ഗ്ലാസ് വീടിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് എടുത്തു വയ്ക്കുക. എപ്പോഴും നിങ്ങളുടെ വീടിനകത്ത് ഒരു സുഗന്ധം നിലനിൽക്കാനും ദുർഗന്ധങ്ങളെ ഇല്ലാതാക്കാനും ഈ ഒരു ഗ്ലാസ് സഹായിക്കും.
നിങ്ങളുടെ അടുക്കളയിലും മറ്റും ഉപയോഗിക്കുന്ന ടവലുകൾ കൂടുതൽ വൃത്തിയായി സൂക്ഷിക്കാനും ഇതിലെ അഴുക്കും വഴി വഴുപ്പും വളരെ പെട്ടെന്ന് ഇല്ലാതാക്കാനും ഈ തുണികൾ നല്ലപോലെ തിളച്ച വെള്ളത്തിലേക്ക് ഉപ്പ് ഇട്ടതിനുശേഷം ഇട്ട് നന്നായി തിളപ്പിച്ച് എടുത്താൽ തന്നെ മുഴുവനും വൃത്തിയായി കിട്ടും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണാം.