കരിമ്പൻമാറ്റാൻ കഞ്ഞിവെള്ളം മതിയെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ

പലപ്പോഴും വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന ആളുകൾ അവരുടെ വിയർപ്പിന്റെ ഭാഗമായിട്ടോ മഴ നനഞ്ഞു ഭാഗമായിട്ടോ വസ്ത്രങ്ങളിൽ കരിമ്പൻ വരുന്ന അവസ്ഥകൾ കാണാറുണ്ട്. നിങ്ങളുടെ വസ്ത്രങ്ങളിൽ ഈ രീതിയിൽ കറുത്ത നിറത്തിലുള്ള കുത്തുകൾ കാണപ്പെടാറുണ്ട് എങ്കിൽ ഇതിനെ ഇല്ലാതാക്കുന്നതിന് വേണ്ടി ഒരുതരത്തിലുള്ള കെമിക്കലുകളും ഉപയോഗിക്കേണ്ട ആവശ്യമില്ല.

   

നിങ്ങളുടെ തന്നെ വീട്ടിലുള്ള ഈ രണ്ടു കാര്യം ഉപയോഗിച്ച് എത്ര വലിയ കരിമ്പനം മാറ്റിയെടുക്കാം. ഇതിനായി സാധാരണ കഞ്ഞിവെള്ളം അല്പം കുളിപ്പിച്ചശേഷം ഇതിലേക്ക് ഒന്നോ രണ്ടോ ടീസ്പൂൺ അളവിൽ സോപ്പുപൊടി ചേർത്ത് നന്നായി തിളപ്പിക്കാം. നല്ലപോലെ തിളപ്പിച്ച് എടുത്ത ശേഷം ഈ മിക്സിലേക്ക് നിങ്ങളുടെ വെളുത്ത വസ്ത്രങ്ങൾ മുക്കി വയ്ക്കുക.

കുറഞ്ഞത് മൂന്നു മണിക്കൂർ നേരമെങ്കിലും ഈ വസ്ത്രങ്ങൾ ഇങ്ങനെ മുക്കി വയ്ക്കുക. ഇങ്ങനെ ചെയ്താൽ ഉറപ്പായും നിങ്ങളുടെ വസ്ത്രങ്ങളിലുള്ള കരിമ്പൻ കറുത്ത കുത്തുകളും മാറും. അല്പം ചെറുനാരങ്ങാനീരും സോപ്പുപൊടിയും അല്പം വെള്ളത്തിൽ യോജിപ്പിച്ച ശേഷം ഇതിൽ വെളുത്ത വസ്ത്രങ്ങൾ മുക്കിവയ്ക്കുന്നത് ഭാവിയിൽ കരിമ്പൻ ഉണ്ടാകാതിരിക്കാൻ സഹായിക്കും.

മീൻ നന്നാക്കിയ ശേഷം കയ്യിലുള്ള ഉളുമ്പ് മണം മാറുന്നതിന് അല്പം കാപ്പിപ്പൊടി ചെറുനാരങ്ങാനീരും ചേർത്ത മിശ്രിതം കയ്യിൽ ഉരച്ചു കൊടുക്കുകയും ചെയ്യുന്നതും ഗുണപ്രദമാണ്. മീനിന്റെ ഉളുമ്പ് പണം മാറുന്നതിന് മീൻ നന്നാക്കിയ ശേഷം ഇതിലേക്ക് അല്പം അരിപ്പൊടി ഇട്ട് പുരട്ടി കൊടുക്കാം. വീട്ടിൽ പാറ്റ ശല്യം ഉള്ള ആളുകളാണ് എങ്കിൽ ബേക്കിംഗ് സോഡയും പഞ്ചസാര മിക്സും ചേർത്ത് ഇട്ടുകൊടുക്കുന്നത് ഗുണം ചെയ്യും. വീഡിയോ കാണാം.