പൊള്ളത്തടി കുറയ്ക്കാൻ ഇനി ചൂടുവെള്ളം ഇങ്ങനെ കുടിച്ചാൽ മതി

ഇന്ന് മിക്കവാറും ആളുകളും ഒരുപാട് ബുദ്ധിമുട്ടുന്ന ഒരു ശാരീരിക അസ്വസ്ഥതയാണ് പൊണ്ണത്തടി. ഏറ്റവും പ്രധാനമായും ഇന്നത്തെ ജീവിതശൈലിയുടെ ഭാഗമായി ഒരുപാട് ആളുകൾക്ക് ഇതേ പ്രശ്നം അനുഭവപ്പെടുന്നുണ്ട്. യഥാർത്ഥത്തിൽ ഇങ്ങനെ പൊണ്ണത്തടി ഉണ്ടാകുന്നതിന്റെ ഭാഗമായി ഒരുപാട് തരത്തിലുള്ള വ്യത്യസ്തങ്ങളായ രോഗങ്ങളും ഇതിനെ തുടർന്ന് വന്നുചേരുന്നു.

   

നിങ്ങൾക്ക് പല രോഗങ്ങളും ഉണ്ടാകാൻ കാരണമാകുന്നത് ഈ പൊണ്ണത്തടി ആണ് എന്ന് തിരിച്ചറിഞ്ഞാൽ ഇത് എങ്ങനെയെങ്കിലും കുറയ്ക്കണം എന്നാണ് അടുത്ത ചിന്ത. ശരീരഭാരം നിയന്ത്രിക്കുന്നതിനും കുറയ്ക്കുന്നതിനും വേണ്ടി പല രീതിയിലുള്ള ഹോം റെമഡികളും നാം പരീക്ഷിച്ചിരിക്കാം. എന്നാൽ വളരെ നിസ്സാരമായ ഒരു രീതിയിലൂടെ നിങ്ങൾക്കും ഇനി ശരീരഭാരം കുറച്ച് കൊണ്ടുവരാം.

എന്നാണ് മനസ്സിലാക്കാൻ ആകുന്ന സത്യം. ഇനി ഏഴ് ഗ്ലാസ് ചൂട് വെള്ളമാണ് ഇതിനുവേണ്ടി നിങ്ങൾ കുടിക്കേണ്ടത്. പ്രധാനമായും രാവിലെ എഴുന്നേറ്റ് ഉടനെ തന്നെ ഒരു ഗ്ലാസ് ചൂടുള്ള വെള്ളത്തിൽ അല്പം ചെറുനാരങ്ങാനീരും തേനും ചേർത്ത് കഴിക്കുക. പ്രഭാത ഭക്ഷണത്തിനുശേഷം അരമണിക്കൂർ കഴിഞ്ഞ് കുടിക്കാൻ ആകുന്ന ചൂടുള്ള വെള്ളം ഒരു ഗ്ലാസ് കുടിക്കാം.

വീണ്ടും ഉച്ചഭക്ഷണത്തിന് 45 മിനിറ്റ് മുൻപ് ഇതുപോലെതന്നെ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കാം. ഉച്ച ഭക്ഷണം കഴിഞ്ഞ് ഒന്നരമണിക്കൂറിന് ശേഷം ഒരു ഗ്ലാസ് വെള്ളം കൂടി കുടിക്കാം. രാത്രി ഭക്ഷണം കഴിക്കുന്നതിനു മുൻപായി ഒരു ഗ്ലാസ് ചൂടുവെള്ളം വീണ്ടും കുടിക്കുക. ഭക്ഷണം കഴിഞ്ഞ് ഒരു മണിക്കൂറിനു ശേഷം ഒരു ഗ്ലാസ് നല്ല ചൂടുള്ള വെള്ളത്തിൽ ഒരു ടീസ്പൂൺ തേൻ ചേർത്ത് കുടിക്കുക. തുടർന്ന് വീഡിയോ കാണുക.